1896 മുതല്‍ പ്രസിദ്ധീകരിച്ച പാഠപുസ്തകങ്ങള്‍ ഡിജിറ്റല്‍ രൂപത്തില്‍ ലഭ്യമാക്കി  വിദ്യാഭ്യാസ വകുപ്പ്.  ഇതിന്റെ ഭാഗമായി ഏകദേശം 1.50 ലക്ഷം പേജുകൾ ഡിജിറ്റൈസ് ചെയ്തു.  എസ്.സി.ഇ.ആര്‍.ടി യുടെ ഔദ്യോഗിക വെബ്സൈറ്റിലൂടെ (textbooksarchives.scert.kerala.gov.in) പൊതുജനങ്ങള്‍ക്ക്  പാഠപുസ്തകങ്ങള്‍ ഓണ്‍ലൈനില്‍ ലഭ്യമാക്കി. സ്റ്റേറ്റ് കൗണ്‍സില്‍ ഓഫ് എഡ്യുക്കേഷന്‍ റിസര്‍ച്ച് ആന്‍ഡ് ട്രെയിനിംഗിന്റെ (എസ്.സി.ഇ.ആര്‍.ടി) ഭാഗമായി ഗവേഷകര്‍, വിദ്യാര്‍ത്ഥികള്‍,വിദ്യാഭ്യാസ പ്രവര്‍ത്തകര്‍ എന്നിവര്‍ക്ക് ഫലപ്രദമായി ഉപയോഗിക്കാവുന്ന ഒരു ലൈബ്രറിയും ലൈബ്രറിയുമായി ബന്ധപ്പെട്ട് ഒരു പാഠപുസ്തക ശേഖരണവും പ്രവര്‍ത്തിക്കുന്നുണ്ട്, പൊതുവിദ്യാഭ്യാസ വകുപ്പ് വര്‍ഷങ്ങളായി പ്രസിദ്ധീകരിച്ച പാഠപുസ്തകങ്ങളാണ് ഇവിടെ സൂക്ഷിച്ചിട്ടുള്ളത്. ഈ പുസ്തകങ്ങളില്‍ പലതും കാലഹരണപ്പെടാന്‍ സാധ്യതയുള്ള സാഹചര്യത്തിലാണ് ഇവ ഡിജിറ്റലൈസ് ചെയ്ത ഉപയോഗയോഗ്യമാക്കിയത്. പാഠപുസ്തകങ്ങളുടെ ഉള്ളടക്കം ഡിജിറ്റൽ രൂപത്തിൽ  ലഭ്യമാക്കുന്നത്തിലൂടെ  സ്കൂൾ പഠന കാലത്തിലെ പുസ്തകങ്ങളുടെ ഉള്ളടക്കം  വായിച്ചറിയുന്നതിനും, അവ കാലഹരണപ്പെട്ടു പോവാതിരിക്കുന്നതിനും സഹായിക്കുന്നു. പൊതുജനങ്ങൾക്കും , വിദ്യാർഥികൾക്കും, ഗവേഷകർക്കും തുടങ്ങി സമൂഹത്തിലെ നാനാതുറകളിലുള്ളവർക്ക് ഒരേപോലെ ഉപയോഗ പ്രദമായ ഡിജിറ്റൽ സംവിധാനമാണിത്.

അവസാനമായി അപ്ഡേറ്റ് ചെയ്തത് : 2024-02-08 16:37:08

ലേഖനം നമ്പർ: 1299

sitelisthead