വ്യാവസായിക പ്രോത്സാഹനത്തിനും അനുബന്ധ പ്രവര്‍ത്തനങ്ങള്‍ക്കുമായി ആധുനിക സൗകര്യങ്ങളോടെ കൊച്ചി കാക്കനാട്  കിന്‍ഫ്ര ഇന്റര്‍നാഷണല്‍ എക്സിബിഷന്‍ കം കണ്‍വെന്‍ഷന്‍ സെന്റര്‍ പ്രവർത്തനം തുടങ്ങി. ഇൻഫോ പാർക്കിന് സമീപം പത്ത് ഏക്കറിലായി സ്ഥിതിചെയ്യുന്ന അന്താരാഷ്ട്ര എക്സിബിഷൻ കം കൺവെൻഷൻ സെൻ്ററിൽ പൊതുയോഗങ്ങൾ, കൺവെൻഷനുകൾ, പ്രദർശനങ്ങൾ, വ്യാവസായിക പ്രചരണങ്ങൾ, കരകൗശല വസ്തുക്കളുടെ വ്യാപാരമേളകൾ, കോൺഫറൻസുകൾ, ബിനാലെ, എക്‌സ്‌പോ തുടങ്ങിയവ നടത്താനാകും. 90 കോടി രൂപയാണ് നിർമ്മാണച്ചെലവ്.

55,000 ചതുരശ്ര അടിയുടെ എക്സിബിഷൻ സെന്ററിനുള്ളിൽ  4500 ചതുരശ്ര അടി വീതം വിസ്തീർണവും, ശീതീകരണ സംവിധാനമുള്ള 6 എക്‌സിബിഷൻ യൂണിറ്റുകൾ സജ്ജീകരിച്ചിട്ടുണ്ട്. ഓരോ യൂണിറ്റിലും 25 മുതൽ 30 സ്റ്റാളുകൾ വരെ ക്രമീകരിക്കാം.  ജ്വല്ലറി, പ്രെഷ്യസ് സ്റ്റോൺസ്, ഹൈ വാല്യൂ ഐറ്റംസ് എന്നിവയ്‌ക്ക് വേണ്ടിയുള്ള പ്രത്യേകം സജീകരണമുള്ള  24 സ്റ്റാളുകൾ ക്രമീകരിച്ചിട്ടുണ്ട്. ഓരോ യൂണിറ്റിലും കോമൺ ലോക്കർ ഫെസിലിറ്റി, നെയിം ടാഗിംഗ് റൂംസ്,സ്റ്റോർ റൂം ,   ആധുനിക സുരക്ഷ സംവിധാനം ഉപയോഗിച്ചുള്ള പ്രവേശനം, 24 x 7 നിരീക്ഷണ ക്യാമറ സംവിധാനങ്ങളുമുണ്ട്. ഓരോ യൂണിറ്റുകൾക്കും ട്രെയ്ലർ നിർത്തുവാൻ പാകത്തിനുള്ള ഡെസ് പാച്ച് ബേയുകൾ, തുറസ്സായ സ്ഥലത്ത് ലാൻഡ് സ്‌കേപിങ്ങും ഓപ്പൺസ്റ്റേജ്‌ പരിപാടികളും നടത്താനാവുന്ന സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. 

ഇന്റര്‍നാഷണല്‍ എക്സിബിഷന്‍ കം കണ്‍വെന്‍ഷന്‍ സെന്റര്‍ യാഥാർത്ഥ്യമായതോടെ സ്റ്റാർട്ടപ്പ് സംരംഭങ്ങൾക്ക് അവരുടെ നൂതനാശയങ്ങൾ പ്രദർശിപ്പിക്കുന്നതിനും, വ്യാവസായിക, കാർഷിക, ചെറുകിട, ഇടത്തര മേഖലയിൽ ഉള്ള സംരംഭകർക്കും സേവന ദാതാക്കൾക്കും അവരുടെ ഉത്പന്നങ്ങൾ പ്രദർശിപ്പിക്കുന്നതിനും സൗകര്യം ഒരുക്കുന്നതിലൂടെ ദേശീയതലത്തിലും ആഗോളതലത്തിലും പുതിയ വിപണികൾ കണ്ടെത്താനാകും. 700 കാറുകൾക്കും, 400 ഇരുചക്ര വാഹനങ്ങൾക്കുമുള്ള വിശാലമായ പാർക്കിംഗ് സൗകര്യവും ഒരുക്കിയിട്ടുണ്ട്. ഓൺലൈൻ ബുക്കിങ്‌ സംവിധാനവും ഉടൻ തന്നെ സജ്ജമാകും.‍

അവസാനമായി അപ്ഡേറ്റ് ചെയ്തത് : 2024-02-06 14:51:41

ലേഖനം നമ്പർ: 1298

sitelisthead