പുതുതലമുറയിലെ ലഹരി ഉപയോ​ഗം തടയാൻ തീരദേശ മേഖലകളിൽ  ലഹരിവിമുക്ത തീരം പദ്ധതിയുമായി ഫിഷറീസ് വകുപ്പ്.  മയക്കു മരുന്നിനെ കുറിച്ച് അവബോധം നൽകുക, , ലഹരി വസ്തുക്കളുടെ കടന്നുകയറ്റവും വ്യാപനവും ഒഴിവാക്കുക, യുവാക്കളിലും കുട്ടികളിലും ലഹരിവസ്തുക്കളുടെ വര്‍ധിച്ചുവരുന്ന ഉപയോഗം ഇല്ലാതാക്കുക എന്നിവ ലക്ഷ്യമിട്ടാണ് പദ്ധതി നടപ്പിലാക്കുന്നത്. തിരുവനന്തപുരം ജില്ലയിലെ ശംഖുമുഖത്ത് ആരംഭിച്ച ലഹരിവിമുക്ത തീരം ക്യാമ്പയിൻ കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം, തൃശ്ശൂര്‍, എറണാകുളം, ആലപ്പുഴ, കോട്ടയം, കൊല്ലം, തിരുവനന്തപുരം എന്നീ 9 തീരദേശ ജില്ലകളിൽ സംഘടിപ്പിക്കും. 

തീരോന്നതി പദ്ധതിയുടെ ഭാഗമായി നടത്തുന്ന ലഹരി വിരുദ്ധ ബോധവൽക്കരണ പദ്ധതി തീരദേശ പോലീസ്, തദ്ദേശ സ്വയംഭരണ വകുപ്പ്, എക്സൈസ് തുടങ്ങിയ വകുപ്പുകളുടെയും സന്നദ്ധ സംഘടനകളുടെയും ആഭിമുഖ്യത്തിലാണ് നടപ്പിലാക്കുന്നത്. കേരള മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡാണ് പ്രധാന നിർവഹണ ഏജൻസി. ബോധവൽക്കരണം, സ്കൂൾ കേന്ദ്രീകരിച്ചുളള പരിപാടികൾ, സ്പോർട്‌സ് ടൂർണമെന്റുകൾ , ഡി അഡിക്ഷൻ ട്രീറ്റ്‌മെന്റ് തുടങ്ങിയവ ക്യാമ്പയിന്റെ ഭാഗമായി നടക്കും.

അവസാനമായി അപ്ഡേറ്റ് ചെയ്തത് : 2024-02-05 13:59:08

ലേഖനം നമ്പർ: 1295

sitelisthead