ദൈനംദിന ജീവിതത്തിൽ മറ്റൊരാളുടെ സഹായം ആവശ്യമായി വരുന്ന കുടുംബങ്ങൾക്ക് പ്രൊഫഷണൽ സേവനങ്ങൾ ഒരുകുടക്കീഴിൽ ലഭ്യമാക്കുന്ന കുടുംബശ്രീയുടെ 'കെ 4 കെയർ' പദ്ധതിക്ക്  തുടക്കം.  പദ്ധതിയുടെ ആദ്യഘട്ടത്തിൽ വയോജന പരിചരണം, രോഗീ പരിചരണം, ഭിന്നശേഷി പരിചരണം, പ്രസവ ശുശ്രൂഷ തുടങ്ങി വിവിധ സേവനങ്ങളും പിന്തുണകളും  ആവശ്യമായ കുടുംബങ്ങളിലേക്ക് എത്തിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. ഇതിനായി തിരഞ്ഞെടുത്ത ആയിരത്തോളം കുടുംബശ്രീ വനിതകൾക്ക് രോഗീ പരിചരണമടക്കമുള്ള മേഖലകളിൽ വിദഗ്ധ പരിശീലനം നൽകും.തിരുവനന്തപുരം എച്ച്.എൽ.എഫ് പി.പി.റ്റി, പാലക്കാട് ആസ്പിറൻറ് ലേണിങ്ങ് അക്കാദമി എന്നിവയുടെ നേതൃത്വത്തിലാണ്  പരിശീലനം.

ആദ്യഘട്ടത്തിൽ പരിശീലനം ലഭിക്കുന്ന 500 വനിതകൾ കെ 4 കെയർ എക്‌സിക്യൂട്ടീവുകൾ എന്ന പേരിൽ ഏപ്രിൽ പതിനഞ്ചിനകം പ്രവർത്തനസജ്ജമാകും. വയോധികർക്കും കുട്ടികൾക്കും ഭിന്നശേഷിക്കാർക്കും പരിചരണത്തിനും കൂട്ടിരിക്കാനും കെ 4 കെയർ എക്‌സിക്യൂട്ടീവുകളുടെ സേവനം പ്രയോജനപ്പെടുത്താൻ കഴിയും. ഇപ്രകാരം നിത്യജീവിതത്തിലുണ്ടാകുന്ന വിവിധ ആവശ്യങ്ങൾക്ക് മറ്റുളളവരെ ആശ്രയിക്കേണ്ടി വരുന്നവർക്ക് പദ്ധതി തുണയാകും. കൂടാതെ നിരവധി വനിതകൾക്ക് തൊഴിലവസരവും സൃഷ്ടിക്കും. ആദ്യഘട്ട പ്രവർത്തനങ്ങൾ വിലയിരുത്തിയ ശേഷം പദ്ധതി കൂടുതൽ വിപുലീകരിക്കും. 

അവസാനമായി അപ്ഡേറ്റ് ചെയ്തത് : 2024-02-17 16:08:07

ലേഖനം നമ്പർ: 1312

sitelisthead