ഒരു ലക്ഷം പേർക്ക് തൊഴിലുറപ്പാക്കാൻ പദ്ധതിയുമായി സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ. കേരള നോളജ് ഇക്കണോമി മിഷനും കേരള ഡെവലപ്‌മെന്റ് ആൻഡ് ഇന്നവേഷൻ സ്ട്രാറ്റജിക് കൗൺസിലും (കെ -ഡിസ്‌ക്) സംയുക്തമായി നടപ്പിലാക്കുന്ന   5 വർഷത്തിനുള്ളിൽ 20 ലക്ഷം തൊഴിലുകൾ ലഭ്യമാക്കാൻ ലക്ഷ്യമിടുന്ന എന്റെ തൊഴിൽ എന്റെ അഭിമാനം 2.0 യുടെ ഭാ​ഗമായാണ് പദ്ധതി നടപ്പാക്കുന്നത്. ന്യൂനപക്ഷ വിഭാ​ഗത്തിൽപ്പെട്ട ഒരു ലക്ഷം പേർക്ക് ജോലി ലഭ്യമാക്കുക എന്നതാണ് പദ്ധതി വിഭാ​വനം ചെയ്യുന്നത്. തൊഴിൽ സാധ്യതകളെ കൂടാതെ ജീവിതനിലവാരം മെച്ചപ്പെടുത്തുക,സാമൂഹിക സാമ്പത്തിക സമത്വം പ്രോത്സാഹിപ്പിക്കുക എന്നിവയാണ്  പദ്ധതിയുടെ പ്രധാന ലക്ഷ്യങ്ങൾ. 

18-നും 58-നും ഇടയിൽ പ്രായമുള്ള, പ്ലസ് ടുവോ അതിനു മുകളിലോ വിദ്യാഭ്യാസ യോഗ്യതയുള്ളവർക്ക് പദ്ധതി ആനുകൂല്യങ്ങൾ ലഭിക്കും. യോഗ്യരായ ഉദ്യോഗാർഥികളെ രണ്ട് ഗ്രൂപ്പുകളായി പരിഗണിച്ച് ഉന്നതവിദ്യാഭ്യാസം ആവശ്യമുള്ളവർക്ക് അത് നൽകും. തൊഴിൽ അന്വേഷകർക്ക് നൈപുണ്യവികസനം, പരിശീലനം, ഇന്റേൺഷിപ്പ് തുടങ്ങിയ പരിപാടികൾ നടപ്പിലാക്കും. പ്രായോ​ഗിക പരിശീലനങ്ങൾക്കായിരിക്കും മുൻ​ഗണന.ജില്ലാ തലത്തിൽ ക്ലസ്റ്ററുകളുണ്ടാക്കി പ്രത്യേക പരിശീലനം നൽകിയ ശേഷം നോളജ് മിഷൻെറ DWMS പോർട്ടലിൽ രജിസ്റ്റർ ചെയ്യിപ്പിക്കും. യോ​ഗ്യത നേടുന്നവർക്ക്  തൊഴിൽ ദാതാക്കളെ സമീപിക്കാൻ അവസരമൊരുക്കും. പദ്ധതിയിലൂടെ ന്യൂനപക്ഷ വിഭാ​ഗങ്ങളിൽപ്പെടുന്നവരുടെ തൊഴിൽ സാധ്യതകൾ വർധിപ്പിച്ച് അവരുടെ ജീവിത നിലവാരം മെച്ചപ്പെടുത്താൻ സാധിക്കും.

അവസാനമായി അപ്ഡേറ്റ് ചെയ്തത് : 2024-01-27 16:32:23

ലേഖനം നമ്പർ: 1283

sitelisthead