ആദിവാസി ജനതക്ക് ആരോഗ്യ സേവനങ്ങള്‍ നേരിട്ട് എത്തിക്കുക എന്ന ലക്ഷ്യവുമായി സ്‌നേഹ ഹസ്തം പദ്ധതിക്ക് സംസ്ഥാനത്ത് തുടക്കമായി. സംസ്ഥാനത്തെ ആദിവാസി ഊരുകളിലെ ജനങ്ങളുടെ ആരോഗ്യം മെച്ചപ്പെടുതുന്നതിനു   ആരോഗ്യ വകുപ്പ് നൽകുന്ന  സേവനങ്ങൾ നേരിട്ട് എത്തിക്കുകയാണ് പദ്ധതിയുടെ പ്രാഥമിക ലക്‌ഷ്യം. ഗോത്രവർഗ്ഗ വിഭാഗത്തിൽപ്പെട്ട ജനങ്ങൾ അനുഭവിക്കുന്ന ആരോഗ്യ പ്രശ്‌നങ്ങൾ കണ്ടെത്തുന്നതിന്  ആദിവാസിമേഖലകളിൽ ആരോഗ്യ ക്യാമ്പുകൾ നടത്തി   അനിവാര്യമായ ആരോഗ്യ സേവനങ്ങൾ പദ്ധതി  വഴി ഉറപ്പാക്കും. കൂടാതെ ഊരുകളിൽ ജീവിത നിലവാരം മെച്ചപ്പെടുത്താനും ആരോഗ്യ വിദ്യാഭ്യാസം നൽകാനുമുള്ള  പ്രവർത്തനങ്ങൾ  പദ്ധതിയുടെ ഭാഗമായുണ്ടാവും. കേരളത്തിലെ 100 ആദിവാസി കേന്ദ്രങ്ങളിലാണ് പദ്ധതി നടപ്പാക്കുന്നത്. 

ആദ്യഘട്ടത്തില്‍ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ 30 ആദിവാസി ഊരുകളില്‍ മെഡിക്കല്‍ ക്യാമ്പുകള്‍ സംഘടിപ്പിക്കും. ഈ ക്യാമ്പുകളില്‍, ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷനില്‍ നിന്നുള്ള വിദഗ്ധര്‍, മെഡിക്കല്‍ പ്രൊഫഷണലുകള്‍ എന്നിവര്‍ പരിശോധന നടത്തും. പട്ടികവര്‍ഗ വികസന വകുപ്പ്, ആരോഗ്യവകുപ്പ്, ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ എന്നിവരുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. പ്രാഥമിക ആരോഗ്യ പരിശോധനകൾ, രോഗ നിർണയം, മരുന്ന് , ആരോഗ്യ വിദ്യാഭ്യാസം എന്നി സേവനങ്ങൾ ക്യാമ്പുകളിൽ നൽകും. ആദിവാസി മേഖലയിലെ ജനതയെ ആരോഗ്യ സംരക്ഷണത്തിന്റെ ആവശ്യകത ബോധ്യപ്പെടുത്തുന്നതിന് ഈ പദ്ധതി ഊന്നൽ നൽകും.

അവസാനമായി അപ്ഡേറ്റ് ചെയ്തത് : 2024-02-02 16:40:05

ലേഖനം നമ്പർ: 1292

sitelisthead