2024-25 അധ്യയന വർഷത്തിൽ 1 മുതൽ 9 വരെ ക്ലാസുകളിൽ 90 ശതമാനത്തിന് മുകളിൽ മാർക്ക് നേടി പഠിക്കുന്ന, തയ്യൽ ക്ഷേമനിധി ബോർഡിൽ രജിസ്റ്റർ ചെയ്ത തൊഴിലാളികളുടെ മക്കൾക്ക് ബാഗ്, ടിഫിൻ ബോക്സ്, വാട്ടർ ബോട്ടിൽ, പുസ്തകങ്ങൾ തുടങ്ങിയ പഠനോപകരണങ്ങൾ നൽകും. 2025 വരെയുള്ള അംശദായ കുടിശിക അടച്ച 60 വയസ് തികയാത്തതും, 2025 ജൂണിൽ കുറഞ്ഞത് 3 വർഷത്തെ സർവീസ് ഉള്ളതുമായ തൊഴിലാളികൾ നിർദിഷ്ട അപേക്ഷാഫോമിൽ സ്‌കൂളിലെ പ്രധാന അധ്യാപകനിൽ നിന്നും സാക്ഷ്യപത്രം വാങ്ങി ഓഗസ്റ്റ് 11നകം ഓഫീസിൽ സമർപ്പിക്കണം. 

ബി.പി.എൽ/ വിധവ വിഭാഗത്തിലുള്ള തൊഴിലാളികൾക്ക് മുൻഗണനയുണ്ട്. അന്തിമ ഗുണഭോക്തൃ പട്ടിക ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ അംഗീകരിച്ച് അർഹരായവർക്ക് പഠനോപകരണം വിതരണം നടത്തും. സാക്ഷ്യപത്രത്തിന്റെ മാതൃക ഓഫീസിൽ ലഭ്യമാണ്.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :04-08-2025

സർക്കാർ വെബ്സൈറ്റുകൾ

India Logo
India Logo
State Logo
State Logo
State Logo