കേരളത്തിനകത്തും വിദേശത്തും ഇന്ത്യയിലെ  ഇതരസംസ്ഥാനങ്ങളിലും താമസിക്കുന്ന കേരളീയരുടെ പൊതുവേദിയാണ്‌ ലോക കേരള സഭ. കേരളസമൂഹവും സംസ്‌കാരവും ലോകമാകെ വ്യാപിക്കുകയാണ്‌. കേരളത്തിന് പുറത്തുള്ള മലയാളികളുടെ സജീവപങ്കാളിത്തെ ജനാധിപത്യ പ്രക്രിയയിൽ ഉപയോ​ഗിച്ചാൽ മാത്രമേ യഥാർത്ഥ വികസനത്തിലേക്കെത്താൻ സംസ്ഥാനത്തിനു കഴിയൂ. ഈ തിരിച്ചറിവാണ്‌ ലോക കേരളസഭ രൂപീകരിക്കുന്നതിനുള്ള പ്രേരണ. ലോക കേരളത്തിന്‌ നേതൃത്വം കൊടുക്കുക എന്ന കടമ നിര്‍വഹിക്കുകയാണ്‌ സഭ രൂപീകരണത്തിലൂടെ സംസ്ഥാന സര്‍ക്കാര്‍ ചെയ്യുന്നത്‌. കേരളത്തിനകത്തും വിദേശത്തും ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങളിലും വസിക്കുന്ന ഇന്ത്യന്‍ പൗരന്മാരായ കേരളീയരുടെ പൊതുവേദിയാണ്‌ ലേക കേരള സഭ. കൂട്ടായ്‌മയും സഹകരണവും പ്രോത്സാഹിപ്പിക്കുകയും കേരളീയ സംസ്‌കാരത്തിന്റെ വികസനത്തിനു പ്രവര്‍ത്തിക്കുകയുമാണ്‌ ലോക കേരള സഭയുടെ ലക്ഷ്യം.


ഭരണഘടനയും ഘടനയും

ലോക കേരളസഭയിൽ 351 അംഗങ്ങളാണുള്ളത്. സംസ്ഥാനത്തെ നിലവിലെ നിയമസഭാംഗങ്ങളും പാർലമെന്റ് അംഗങ്ങളുമായി 169 പേരും പ്രവാസികളായി 182 പേരും അടങ്ങുന്നതാണ് ഈ സഭ. പ്രവാസികളിൽ ഇന്ത്യക്ക്‌ പുറത്തുള്ളവർ 104 പേരും ഇതര സംസ്ഥാനങ്ങളിൽനിന്ന് 36 പേരും തിരിച്ചെത്തിയവർ 12 പേരും എമിനന്റ് പ്രവാസികളായി 30 പേരും ഉൾപ്പെടുന്നു. ഇവരെ കൂടാതെ പ്രമുഖർ അടങ്ങുന്ന ഒരു സംഘം ക്ഷണിതാക്കളും ഉണ്ടാകും. പൗരത്വമുള്ളവർക്ക് മാത്രമായി ലോക കേരളസഭാ അംഗത്വം പരിമിതപ്പെടുത്തിയിട്ടുണ്ടെങ്കിലും പൗരന്മാരല്ലാത്ത കേരളീയരെയും മറ്റു നിലകളിൽ സഭയുടെ പ്രവർത്തനങ്ങളിൽ ഭാഗഭാക്കാകാൻ സ്വാഗതം ചെയ്യുന്നുണ്ട്.

അവസാനമായി അപ്ഡേറ്റ് ചെയ്തത് : 11-08-2022

ലേഖനം നമ്പർ: 707

sitelisthead