
ആദിവാസി സമൂഹങ്ങളുടെ തനത് സാംസ്കാരിക പൈതൃകവും പരമ്പരാഗത വിജ്ഞാന സമ്പത്തും സംരക്ഷിക്കുകയും, അവയെ ആധുനിക വിദ്യാഭ്യാസം, ഗവേഷണം, നവീകരണം, സാമൂഹിക-സാമ്പത്തിക വികസനം എന്നിവയുമായി സമന്വയിപ്പിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ "വയനാട് ട്രൈബൽ സർവകലാശാലയും തദ്ദേശീയ വിജ്ഞാന മേഖലയും" (Wayanad Tribal University and Indigenous Knowledge Zone) സ്ഥാപിക്കാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചു. ആദിവാസി സമൂഹങ്ങളുടെ സമഗ്ര വികസനത്തിനും വിജ്ഞാനാധിഷ്ഠിത ശാക്തീകരണത്തിനും വഴിയൊരുക്കുന്ന ദീർഘവീക്ഷണമുള്ള സംരംഭമാണിത്.
കൂടുതൽ വിവരങ്ങൾ
കേരളത്തെ ആഗോള നിലവാരത്തിലുള്ള ഉന്നതവിദ്യാഭ്യാസത്തിന്റെയും ഗവേഷണത്തിന്റെയും നവീകരണത്തിന്റെയും കേന്ദ്രമായി ഉയർത്തുകയെന്ന ലക്ഷ്യത്തോടെ സംസ്ഥാന സർക്കാർ കേരള നോളജ് വാലി (Kerala Knowledge Valley) സ്ഥാപിക്കുന്നു. ലോകോത്തര സർവകലാശാലകൾ, അത്യാധുനിക ഗവേഷണ കേന്ദ്രങ്ങൾ, മികവിന്റെ കേന്ദ്രങ്ങൾ (Centres of Excellence), വ്യവസായ-അക്കാദമിക് സഹകരണ സംവിധാനങ്ങൾ എന്നിവയെ ഒരൊറ്റ വിജ്ഞാന ആവാസവ്യവസ്ഥയിൽ ഏകോപിപ്പിക്കുന്ന സമഗ്ര പദ്ധതിയായിരിക്കും ഇത്.
കൂടുതൽ വിവരങ്ങൾ
കേരളത്തിന്റെ വികസന ചരിത്രത്തിൽ പുതിയ അധ്യായം കുറിക്കുന്ന മഹത്തായ പദ്ധതിയാണ് മിഷൻ സമുദ്ര. സമുദ്രാധിഷ്ഠിത സമ്പദ്‌വ്യവസ്ഥയുടെ അനന്തസാധ്യതകൾ പ്രയോജനപ്പെടുത്തി കേരളത്തെ ആഗോള മാരിടൈം-ലോജിസ്റ്റിക്സ് ഭൂപടത്തിലെ പ്രധാന കേന്ദ്രമാക്കി ഉയർത്തുക എന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യം.
കൂടുതൽ വിവരങ്ങൾ