
സാമൂഹ്യ വികസനത്തിൽ ലോകശ്രദ്ധയാകർഷിച്ച കേരളം, 2025 നവംബർ ഒന്നിന് , അതിദാരിദ്ര്യമുക്തമായ ഇന്ത്യയിലെ ആദ്യ സംസ്ഥാനമായി പ്രഖ്യാപിക്കപ്പെടുകയാണ്. 64,006 കുടുംബങ്ങളെ അതിദാരിദ്ര മുക്തമാക്കി, സമത്വം, നീതി, സാമൂഹിക ഉൾക്കൊള്ളൽ എന്നിവ ഉറപ്പാക്കുന്ന നവകേരളത്തിന്റെ പുതിയ അധ്യായത്തിന് ഇതോടെ തുടക്കം കുറിക്കുന്നു. അതിദാരിദ്ര്യം ഇല്ലാതാക്കാനുള്ള അതിവേഗ ദൗത്യങ്ങളോടെ മുന്നേറിയ കേരളം ഭക്ഷണം, വാസസ്ഥലം, വരുമാനം, ആരോഗ്യം എന്നീ അടിസ്ഥാന അവകാശങ്ങൾ ഉറപ്പാക്കി മനുഷ്യകേന്ദ്രിതവും സമത്വാധിഷ്ഠിതവുമായ സാമൂഹിക മാതൃകയായി രാജ്യത്തിന് മുന്നിൽ ഉയർന്നു നിൽക്കും. കൂട്ടായ പ്രവർത്തനത്തിലൂടെ അതിദാരിദ്ര്യത്തെ അതിജീവിക്കുകയാണ് നാം!