മാതൃശിശു സംരക്ഷണത്തിനു ഊന്നൽ നൽകി 'മുലയൂട്ടലും തൊഴിലും' തീം ആസ്പദമാക്കി ഓഗസ്റ്റ് ആദ്യവാരം ലോകമെമെങ്ങും മുലയൂട്ടൽ വാരമായി ആചരിക്കുക്കുകയാണ്. മുലയൂട്ടലിന്റെ പ്രാധാന്യത്തെയും അത് കുട്ടികളിലുണ്ടാകുന്ന ശാരീരികവും മാനസികവുമായ വികാസത്തെപ്പറ്റി അവബോധം വളർത്തുന്നതിനും പ്രചരിപ്പിക്കുന്നതിനും മുലയൂട്ടൽ വാരാചരം പ്രാധാന്യം നൽകുന്നു.

 “Enabling breastfeeding: making a difference for working parents” എന്ന ഈ വർഷത്തെ മുലയൂട്ടൽ വാരാചരണത്തിന്റെ തീം അടിസ്ഥാനമാക്കി നിരവധി ബോധവത്ക്കരണ പ്രവർത്തനങ്ങൾ വനിത ശിശു വികസന വകുപ്പ് ആവിഷ്കരിച്ചിട്ടുണ്ട്. മുലയൂട്ടൽ പ്രോത്സാഹിപ്പിക്കുന്നതിനും തൊഴിൽ ഇടങ്ങളിൽ ആവശ്യമായ സൗകര്യങ്ങൾ ഒരുക്കുന്നതിനും 2017 ലെ മെറ്റെണറ്റി ബെനിഫിറ്റ് (ഭേദഗതി) ആക്ടിൽ അനുശാസിക്കും വിധം തൊഴിലിടങ്ങളിൽത്തന്നെ ശിശു പരിപാലന കേന്ദ്രങ്ങൾ (ക്രഷുകൾ) ആരംഭിക്കുന്നതിനുമാണ് സർക്കാർ ശ്രദ്ധ പുലർത്തുന്നത്. 

മുലയൂട്ടലിനെ പ്രോത്സാഹിപ്പിക്കുന്ന തരത്തിൽ കുറഞ്ഞത് 18 ആഴ്ചത്തേക്ക് പ്രസവാവധി, ഈ ഘട്ടത്തിന് ശേഷം ജോലിസ്ഥലത്തെ മുലയൂട്ടൽ സൗകര്യങ്ങൾ തുടങ്ങിയ മാതൃ ശിശു  അവകാശങ്ങൾക്കും, നയരൂപീകരണത്തിനും, പദ്ധതികൾ നടപ്പാക്കുന്നതിനും ഉതകുന്ന തരത്തിലുള്ള പ്രവർത്തനങ്ങളാണ് നടപ്പാക്കി വരുന്നത്. സർക്കാർ/പൊതു ഓഫീസ് സമുച്ചയങ്ങളിൽ ശിശു പരിപാലന കേന്ദ്രങ്ങൾ ആരംഭിക്കുന്നതിന്  ശിശുക്ഷേമ സമിതിയുടെ സഹകരണത്തോടെ വനിത ശിശു വികസന വകുപ്പ് സംസ്ഥാനമൊട്ടാകെ 18 ക്രഷുകൾ ആരംഭിച്ചിട്ടുണ്ട്.സംസ്ഥാന സെക്രട്ടേറിയേറ്റില്‍ നിലവില്‍ പ്രവര്‍ത്തിക്കുന്ന ക്രഷിനെ മാതൃക ക്രഷ് ആയി നവീകരിക്കുകയും ആര്‍ട്ട്‌കോയുടെ സ്‌പോണ്‍സര്‍ഷിപ്പില്‍ മുലയൂട്ടല്‍ കേന്ദ്രം സജ്ജീകരിക്കുകയും ചെയ്തിട്ടുണ്ട്.

50ലധികം ജീവനക്കാര്‍ ജോലിചെയ്യുന്ന മെറ്റേണിറ്റി ബെനിഫിറ്റ് ആക്ടിന്റെ പരിധിയില്‍ വരുന്ന തൊഴിലിടങ്ങളില്‍ മുലയൂട്ടല്‍ കേന്ദ്രം, ശിശുപരിപാലന കേന്ദ്രം എന്നിവ നിലവിലുണ്ടോ എന്ന് കണ്ടെത്തുന്നതിന് വനിത ശിശുവികസന വകുപ്പ് സര്‍വേ നടത്തും. അവ ഇല്ലാത്തയിടങ്ങളില്‍ മുലയൂട്ടല്‍ കേന്ദ്രം അടക്കമുള്ള ശിശുപരിപാലന കേന്ദ്രങ്ങള്‍ ആരംഭിക്കേണ്ടത് തൊഴിലുടമകളുടെ ഉത്തരവാദിത്തമാണ് എന്നു സ്ഥാപന മേധാവിയെ ബോധ്യപ്പെടുത്തി ഇതിനാവശ്യമായ നടപടികള്‍ സ്വീകരിക്കും.

ലോകമെങ്ങും വ്യത്യസ്ത മേഖലകളിൽ ജോലി ചെയ്യുന്നവർക്ക് മുലയൂട്ടുന്നതിനാവശ്യമായ സൗകര്യങ്ങൾ ലഭ്യമാക്കുന്നതിനും മുലപ്പാൽ എല്ലാ കുട്ടികളുടെയും അവകാശമാണെന്നും അത് ലഭ്യമാക്കേണ്ടത് കുട്ടികളുടെ ശാരീരിക മാനസിക വളർച്ചയ്ക്ക് അത്യന്താപേക്ഷിതമാണെന്നും ജോലി സമയങ്ങളിളിലുൾപ്പടെ കൃത്യമായ ഇടവേളകളിൽ മുലയൂട്ടുന്നതിന് സ്വതന്ത്രവും സൗകര്യപ്രദവുമായ ഇടങ്ങൾ എല്ലാവര്ക്കും ലഭ്യമാകേണ്ടതിന്റെ ആവശ്യകതയും ഈ മുലയൂട്ടൽ വാരാചരണം ഓർമിപ്പിക്കുന്നു.

അവസാനമായി അപ്ഡേറ്റ് ചെയ്തത് : 2023-08-03 10:49:19

ലേഖനം നമ്പർ: 1153

sitelisthead