നോ ടു ഡ്രഗ്‌സ് ക്യാമ്പയിന്റെ ഭാഗമായി വ്യത്യസ്ത മേഖലകളിലെ യുവജന സമൂഹത്തെ കോർത്തിണക്കി യുവജനക്ഷേമ ബോർഡ് വിവിധ പരിപാടികൾ സംഘടിപ്പിയ്ക്കുന്നു. യുവജനക്ഷേമ ബോർഡിന്റെ സന്നദ്ധ സേനയായ ടീം കേരള, യുവതികളുടെ കൂട്ടായ്മയായ അവളിടം, SC/ ST  കേന്ദ്രങ്ങളിൽ രൂപീകരിച്ചിട്ടുള്ള യുവ ക്ലബുകൾ, ട്രാൻസ്ജെൻഡർ യുവാക്കൾക്കായി രൂപീകരിച്ച മാരിവിൽ ക്ലബ് തുടങ്ങിയവയുടെ നേതൃത്വത്തിൽ  സംസ്ഥാന, ജില്ല, കലാലയടിസ്ഥാനങ്ങളിലാണ് പരിപാടികൾ സംഘടിപ്പിയ്ക്കുന്നത്.

കൂട്ടയോട്ടം: ഒക്ടോബർ 23-ന് എല്ലാ ജില്ലാകേന്ദ്രങ്ങളിലും സംഘടിപ്പിക്കുന്ന കൂട്ടയോട്ടത്തോടെ ക്യാമ്പയിനുകൾക്ക് തുടക്കമാവും. വ്യത്യസ്ത മേഖലകളിലെ പ്രഗത്ഭരായ യുവാക്കൾ പങ്കെടുക്കുന്ന കൂട്ടയോട്ടത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം കോഴിക്കോട് നടക്കും.

കലാജാഥ: നവംബറിൽ അവളിടം യുവതീ ക്‌ളബുകളുടെ നേതൃത്വത്തിൽ ജില്ലാടിസ്ഥാനത്തിൽ കലാജാഥ സംഘടിപ്പിക്കും. ഒരു നിയമസഭാമണ്ഡലത്തിലെ 2 കലാലയങ്ങളിലും ഒരു പൊതു കേന്ദ്രത്തിലുമെന്ന രീതിയിൽ 140 നിയോജകമണ്ഡലങ്ങളിലും കലാജാഥ സംഘടിപ്പിയ്ക്കും. നിയോജക മണ്ഡലങ്ങളിലെ പൊതുപരിപാടി അതാത് മണ്ഡലങ്ങളിലെ ജനപ്രതിനിധികളുടെയും കലാ-കായിക-സാംസ്കാരിക-സാമൂഹിക രംഗങ്ങളിലെ പ്രഗത്ഭ വ്യക്തിത്വങ്ങളുടെയും പ്രവർത്തകരുടെയും സംഗമമാക്കി മാറ്റും.

ട്രാൻസ്ജൻഡേഴ്‌സ് കൂട്ടായ്മ: ലഹരിയ്‌ക്കെതിരായ ബോധവത്ക്കരണ പ്രവർത്തനങ്ങളുടെ ഭാഗമായി ട്രാൻസ്ജെൻഡർ കമ്മ്യൂണിറ്റിയുടെ കൂട്ടായ്മ യുവജനക്ഷേമ ബോർഡിൻറെ കീഴിൽ രൂപീകരിച്ച മാരിവില്ല് ക്ലബ്ബുകളുടെ നേതൃത്വത്തിൽ സംഘടിപ്പിക്കും.

യുവ അഭിഭാഷക കൂട്ടായ്മ: മയക്കുമരുന്നുമായി ബന്ധപ്പെട്ട നിയമ പ്രശ്നങ്ങൾ ചർച്ചചെയ്യുന്നതിനും ബന്ധപ്പെട്ട  അതോറിറ്റിയുടെ മുമ്പാകെ നിർദ്ദേശങ്ങൾ സമർപ്പിക്കുന്നതിനുമായി എറണാകുളത്ത് ഡിസംബറിൽ യുവ അഭിഭാഷക കൂട്ടായ്മ സഘടിപ്പിക്കും. യുവ അഭിഭാഷകരെ ഉപയോഗപ്പെടുത്തി വ്യതസ്ത തലങ്ങളിൽ ബോധവത്ക്കരണ പരിപാടികൾ സംഘടിപ്പിക്കും.

കലാകാരുടെ കൂട്ടായ്മ: യുവകലാകാരുടെ നേതൃത്വത്തിൽ ഒക്ടോബർ 31, നവംബർ 1, 2, 3, തീയതികളിൽ തട്ടേക്കാട് വെച്ച് യുവ പ്രതിഭകൾക്കായി 'തട്ടകം' സാഹിത്യ ക്യാമ്പ് സംഘടിപ്പിയ്ക്കും.

IT പ്രൊഫഷണലുകളുടെ സംഗമം: നവംബർ 10-ന് ഇൻഫോപാർക്കിലെയും നവംബർ 17-ന് ടെക്‌നോപാർക്കിലെയും IT പ്രൊഫഷനലുകളുടെ ഐക്യദാർഢ്യ സംഗമം ലഹരിയ്‌ക്കെതിരെ നടക്കും.

വേണ്ട മയക്കുമരുന്ന്, ലോകകപ്പിനെ വരവേൽക്കാം: ഫുട്ബോൾ ലോകകപ്പുമായി ബന്ധപ്പെട്ട് വേണ്ട മയക്കുമരുന്ന്, ലോകകപ്പിനെ വരവേൽക്കാം മുദ്യാവാക്യവുമായി കേരളത്തിലുടനീളം മുൻകാല താരങ്ങളെ പങ്കെടുപ്പിച്ചു കൊണ്ടുള്ള ഫുട്‌ബോൾ ടൂർണമെന്റുകൾ സംഘടിപ്പിക്കും. ഇതിന്റെ ഭാഗമായി ഓ​രോ​രു​ത്ത​രും ഗോ​ൾ​പോ​സ്റ്റി​ലേ​ക്ക്​ ഗോ​ൾ അ​ടി​ക്കു​ന്ന വി​ഡി​യോ സ്വ​ന്തം പേ​ജി​ൽ പോ​സ്റ്റ്​ ചെയ്യുന്ന ഗോൾ ചലഞ്ച് സോഷ്യൽ മീഡിയ ക്യാമ്പയിനും സംഘടിപ്പിയ്ക്കും.

അവാർഡുകൾ : ക്യാമ്പയിനോടനുബന്ധിച്ച് മയക്കുമരുന്നിനെതിരെ ശ്രദ്ധേയമായ വാർത്ത ചെയ്യുന്ന അച്ചടി-ദൃശ്യ മാധ്യമ പ്രവർത്തകർക്ക് 10000 രൂപയും പ്രശസ്തിപത്രവും അടങ്ങുന്ന അവാർഡ് നൽകും. 

ഒരു മിനിറ്റ് ദൈർഘ്യമുള്ള ദൃശ്യങ്ങൾ നിർമ്മിയ്ക്കുന്ന 10 പേർക്ക് 5000 രൂപയും പ്രശസ്തിപത്രവും അടങ്ങുന്ന അവാർഡ് നൽകും. 30 സെക്കന്റിൽ താഴെയുള്ള വാട്‌സാപ്പ് സ്റ്റാറ്റസും റീൽസും നിർമ്മിയ്ക്കുന്ന 10 പേർക്ക് 2000 രൂപയും പ്രശസ്തിപത്രവും അടങ്ങുന്ന അവാർഡ് നൽകും.

അവസാനമായി അപ്ഡേറ്റ് ചെയ്തത് : 2022-10-20 19:38:47

ലേഖനം നമ്പർ: 803

sitelisthead