തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ ശുചിത്വ മിഷന്റെ ധനസഹായത്തോടെ നടപ്പാക്കുന്ന വഴിയോര വിശ്രമകേന്ദ്രമായ ടേക്ക്‌ എ ബ്രേക്ക്‌ പദ്ധതിയിലൂടെ സംസ്ഥാനത്ത് ഇതിനോടകം 944 കേന്ദ്രങ്ങൾ തുറന്നു നൽകി. ഇതിൽ 523 കേന്ദ്രങ്ങൾ ജിയോടാഗ് ചെയ്തിട്ടുണ്ട്. 432 കേന്ദ്രങ്ങളുടെ നിർമാണം പുരോഗമിച്ചുവരുന്നു.

വൃത്തിയുള്ള നവകേരളം പടുത്തുയർത്തുന്നതിന്റെ ഭാഗമായി 3 തരം സമുച്ചയങ്ങളാണ് നിർമിച്ചുവരുന്നത്. ഒരു ദിവസം 150 പേർക്ക് ഉപയോഗിക്കാവുന്ന അടിസ്ഥാനതലം, 150 ൽ  കൂടുതൽ പേർക്ക് ഉപയോഗിക്കാവുന്ന സ്റ്റാൻഡേർഡ് തലം, പ്രീമിയം തലം എന്നിങ്ങനെയാണ് വിശ്രമകേന്ദ്രങ്ങൾ ഒരുങ്ങുന്നത്.

ടേക്ക് എ ബ്രേക്ക് പദ്ധതിയിലെ വഴിയോര വിശ്രമ കേന്ദ്രത്തിൽ കോഫി ഷോപ്പിലെ സൗകര്യങ്ങൾ ആസ്വദിക്കുന്നതിനോടൊപ്പം വൃത്തിയുള്ള സുരക്ഷിത ടോയ്‌ലെറ്റ് സൗകര്യങ്ങൾ ഉപയോഗിക്കാനും മൊബൈൽ ഫോണുകൾ ഉൾപ്പടെ ചാർജ് ചെയ്യുന്നതിനുമുള്ള സൗകര്യങ്ങളുണ്ടായിരിക്കും. ഏതു വിഭാഗത്തിലുമുള്ളവർക്കും ഉപയോഗിക്കാൻ പാകത്തിലാണ് വിശ്രമകേന്ദ്രങ്ങൾ തയാറാക്കിയിട്ടുള്ളത്.

അവസാനമായി അപ്ഡേറ്റ് ചെയ്തത് : 2023-05-06 10:54:58

ലേഖനം നമ്പർ: 1030

sitelisthead