കേരളാേത്സവം 2021ലെ മത്സരങ്ങൾ ഓൺലൈൻ വഴി രജിസ്ട്രേഷൻ ഇന്ന് (25-11-20 21) മുതൽ ആരംഭിക്കും.മത്സരാർത്ഥികൾക്കും ക്ലബ്ബുകൾക്കും www.keralotsavam.com വെബ്‌സൈറ്റ് മുഖേന ഈ മാസം 25 മുതൽ 30 വരെ രജിസ്റ്റർ ചെയ്യാം. തുടർന്ന് രജിസ്റ്റർ-കോഡ് നമ്പരുകൾ ലഭ്യമാകും. ഇവ ഉപയോഗിച്ചാണ് അടുത്തഘട്ടത്തിൽ മത്സരങ്ങളുടെ വീഡിയോകൾ അപ്‌ലോഡ് ചെയ്യേണ്ടത്. ഇതിൽ മത്സരാർത്ഥികൾ ലഭിച്ച കാേഡ് നമ്പറുകൾ വ്യക്തമായി പ്രദർശിപ്പിക്കണം.

 സംസ്ഥാന യുവജനക്ഷേമ ബോർഡിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന കേരളോത്സവം 2021 കാേവിഡ് പശ്ചാത്തലത്തിൽ ഓൺലൈനായാണ് നടത്തുന്നത്. കായിക മത്സരങ്ങൾ പഞ്ചായത്ത് ബ്ലോക്ക് തല മത്സരങ്ങൾ ഒഴിവാക്കി ജില്ലാ - സംസ്ഥാനതല കലാമത്സരങ്ങൾ മാത്രമാണ് നടത്തുന്നത്. 49 ഇനങ്ങളിലാണ് മത്സരം സംഘടിപ്പിക്കുന്നത്.

മത്സരഫലങ്ങൾ വെബ്സൈറ്റ് വഴി പ്രസിദ്ധീകരിക്കും. 15 മുതൽ 40 വരെ പ്രായമുള്ളവർക്കാണ് പങ്കെടുക്കാൻ അവസരം. ജില്ലാ - സംസ്ഥാനതല മത്സരങ്ങളിൽ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടുന്നവർക്ക് പ്രൈസ്മണി, സർട്ടിഫിക്കറ്റ് എന്നിവ നൽകും. കൂടുതൽ വിവരങ്ങൾക്ക് : 0484 2428071, 9847402244, 9605975196.

പ്രസിദ്ധീകരിച്ച തീയ്യതി :25-11-2021

sitelisthead