നാഷണൽ ഫിഷറീസ് ഡെവലപ്പ്‌മെന്റ് ബോർഡ് ഏർപ്പെടുത്തിയ ഇന്ത്യയിലെ ഏറ്റവും മികച്ച പ്രവർത്തനം കാഴ്ചവച്ച തീരദേശത്തെ അർദ്ധ സർക്കാർ സ്ഥാപനത്തിനുള്ള ദേശീയ അംഗീകാരം മത്സ്യഫെഡിന്. അഞ്ച് ലക്ഷം രൂപയും പ്രശസ്തി ഫലകവും അടങ്ങുന്നതാണ് അവാർഡ്. 2018-19 വർഷങ്ങളിലെ മഹാപ്രളയത്തിൽ കേരളത്തിലെ ജനങ്ങളുടെ രക്ഷകരായി മാറി, കേരളത്തിലെ സ്വന്തം സൈന്യമായി, ലോകമാകെ അംഗീകരിക്കപ്പെട്ട മത്സ്യത്തൊഴിലാളികളുടെ ഉന്നമനത്തിനുവേണ്ടി പ്രവർത്തിക്കുന്ന മത്സ്യഫെഡിന് ലഭിച്ച അവാർഡ് കേരളത്തിലെ മത്സ്യത്തൊഴിലാളി സമൂഹത്തിനുള്ള അംഗീകാരം കൂടിയാണ്.

പ്രസിദ്ധീകരിച്ച തീയ്യതി :23-11-2021

sitelisthead