ന്യൂനപക്ഷങ്ങളായ ക്രിസ്ത്യൻ, മുസ്ലിം, സിഖ്, ബുദ്ധ, ജൈന, പാഴ്‌സി വിഭാഗങ്ങൾ സ്ഥാപിക്കുകയും നടത്തുകയും ചെയ്യുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ന്യൂനപക്ഷ പദവി നൽകുന്നതിനും, നിരാക്ഷേപ പത്രം നൽകുന്നതിനുമുള്ള സംസ്ഥാന സർക്കാറിന്റെ സംവിധാനം ഓൺലൈനാക്കുന്നതിനുള്ള ട്രയൽ ആരംഭിച്ചു. ന്യൂനപക്ഷ ക്ഷേമ ഡയറക്ടറാണ് നിരാക്ഷേപ പത്രം നൽകുന്നത്. നവംബർ വരെ അപേക്ഷിച്ച നാനൂറോളം അപേക്ഷകൾ തീർപ്പാക്കി. പുതിയ അപേക്ഷകൾ ഡിസംബർ 18 മുതൽ ഓൺലൈനിൽ സ്വീകരിക്കും.

പ്രസിദ്ധീകരിച്ച തീയ്യതി :23-11-2021

sitelisthead