Rain Disaster Relief Measures

 

 

The government has given sanction for the formation of a new Financial aid Scheme called resurgent Kerala Loan Scheme (RKLS) for supporting those to regain life and livelihood following the rain disaster in Kerala. The Executive Director of Kudumbasree is authorized to facilitate the bank loan of up to Rs 1,00,000/- (Rs One lakh) as per the RKL scheme, to the family head for the purchase of domestic appliances and other purposes.          

 

The guidelines are as follows:          

 

Assistance shall be given only to inhabitants of the flood affected area, who are eligible for one-time relief aid of Rs 10,000/- announced by the government.          

 

The loan is facilitated through Kudumbasree for the eligible members. Action will be taken to facilitate the loan to non-members of Kudumbasree who are eligible as per the above criterion by providing membership in Kudumbasree Ayalkkoottams.          

 

Repayment period shall be fixed as 36-48 months. Banks shall execute moratorium of minimum six months for loan repayment.          

 

Loan interest of 9% will be sanctioned from CMDRF through Kudumbasree on submission of the estimate by Kudumbasree.          

 

Loan repayment installments shall be arranged in an ascending order.          

 

Kudumbasree shall take actions to furnish loan application of eligible members to banks without delay. Also Kudumbasree shall monitor and supervise to ensure proper repayment of the loans availed of from the banks through Kudumbasree.          

 

Director, Kudumbasree will issue detailed instructions regarding the demand of the household appliances (need assessment) to engage contract with the producing companies so as to make them available at a reasonable price and to assess the excess amount to be provided to Kudumbasree members.          

 

For the accurate repayment of loans, the functioning of Kudumbasree organizational system shall be strengthened.          

 

Those who willfully default on their loan repayments shall be excluded from further schemes.          

 

Additional Chief Secretary, Economic and Planning Affairs department has been authorized to take necessary consultation with Bank Consortium / SLBC for providing loans.          

 

Executive Director, Kudumbasree is authorized to issue further order / circular / procedure to implement this scheme through Kudumbasree organizational system based on GO (MS) / 326 / 2018 / Rev dated 07-09-2018.          

നൂറ്റാണ്ടിലെ മഴക്കെടുതിുടെ ദുരിതങ്ങള്‍ അനുഭവിച്ചവരുടെ ജീവിതവും ജീവനോപാദതികളും വീണ്ടെടുക്കുന്നതിന് അവരെ സഹായിക്കാനായി റീസര്‍ജന്റ് കേരള ലോ (ആര്‍കെഎല്‍എസ്) എന്ന പേരില്‍ പുതിയ ധനസഹായ പദ്ധതി രൂപീകരിക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുണ്ട്. ഈ പദ്ധതി പ്രകാരം ദുരിതബാധിതര്‍ക്ക് 1,00,000 ലക്ഷം രൂപയുടെ വരെ ബാങ്ക് വായ്പ ലഭ്യമാക്കുതിനുള്ള നടപടികള്‍ സ്വീകരിക്കാന്‍ കുടുംബശ്രീ എക്‌സിക്യുട്ടീവ് ഡയറക്ടറെ ചുമതലപ്പെടുത്തി. ഈ വായ്പ ഗൃഹോപകരണങ്ങള്‍ വാങ്ങാനും മറ്റ് ആവശ്യങ്ങള്‍ക്കും ഉപയോഗിക്കാന്‍ ഗൃഹനാഥന് അനുമതിയുണ്ട്.          

 

മാര്‍ഗനിര്‍ദ്ദേശങ്ങള്‍ ചുവടെ:          

 

പ്രളയ ബാധിത പ്രദേശങ്ങളിലെ, സര്‍ക്കാര്‍ പ്രഖ്യാപിച്ച 10000 രൂപ ധനസഹായം ലഭിച്ചവര്‍ക്ക് മാത്രമേ ഈ സഹായം ലഭ്യമാക്കുകയുള്ളൂ.          

 

അര്‍ഹരായവര്‍ക്ക് കുടുംബശ്രീ മുഖേന വായ്പ ലഭ്യമാക്കും. മുകളില്‍ പറഞ്ഞപ്രകാരം സഹായത്തിന് അര്‍ഹതയുള്ള, കുടുംബശ്രീ അംഗങ്ങളല്ലാത്തവര്‍ക്ക് കുടുംബശ്രീ അയല്‍ക്കൂട്ടത്തില്‍ അംഗത്വം നല്‍കും.          

 

തിരിച്ചടവ് കാലാവധി 36-48 മാസംവരെ. ആദ്യ ആറ് മാസം വായ്പാതിരിച്ചടവിന് ബാങ്കുകള്‍ മൊറട്ടോറിയം ഏര്‍പ്പെടുത്തും.          

 

കുടുംബശ്രീ നല്‍കുന്ന ഉപക്ഷേപം അനുസരിച്ച്, വായ്പയ്ക്കുള്ള 9 ശതമാനം പലിശ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍നിന്നും കുടുംബശ്രീ മുഖേന അനുവദിക്കും.          

 

വായ്പ തിരിച്ചടവ് തവണകള്‍ ആരോഹണ ക്രമത്തില്‍ ക്രമീകരിക്കും.          

 

അര്‍ഹതപ്പെട്ടവരുടെ വായ്പാ അപേക്ഷ തയ്യാറാക്കി, കാലതാമസമില്ലാതെ ബാങ്ക് വായ്പ ലഭ്യമാക്കാന്‍ കുടുംബശ്രീ നടപടിയെടുക്കും. ഈ വായ്പകളുടെ തിരിച്ചടവ് മുടക്കമില്ലാതെ നടക്കുന്നുണ്ടെ് ഉറപ്പാക്കാനുള്ള ചുമതലയും കുടുംബശ്രീക്കാണ്.          

 

അവശ്യംവേണ്ടുന്ന വിലയിരുത്തലിനുശേഷം ഗൃഹോപകരണങ്ങളുടെ ആവശ്യകത സംബന്ധിച്ച വിശദമായ നിര്‍ദ്ദേശങ്ങള്‍ കുടുംബശ്രീ ഡയറക്ടര്‍ നല്‍കും. ഇതിന്റെ അടിസ്ഥാനത്തില്‍ ഗൃഹോപകരണങ്ങള്‍ നല്‍കാന്‍ സന്നദ്ധമാവുന്ന കമ്പനികളുമായി ചര്‍ച്ച നടത്തി സ്വീകാര്യമായ നിരക്കില്‍ ലഭിക്കാനുള്ള കരാറില്‍ ഏര്‍പ്പെടും. വിലയിരുത്തലില്‍ കണ്ടെത്തുന്ന അധിക തുകയും കുടുംബശ്രീ അംഗങ്ങള്‍ക്ക് ലഭ്യമാക്കും.          

 

വായ്പകളുടെ കൃത്യമായ തിരിച്ചടവിനുവേണ്ടി കുടുംബശ്രീ സംരംഭങ്ങളുടെ പ്രവര്‍ത്തനം ശക്തിപ്പെടുത്തും.          

 

വായ്പാ തിരിച്ചടവില്‍ ബോധപൂര്‍വം വീഴ്ചവരുത്തുവരെ തുടര്‍ പദ്ധതികളില്‍നിന്നും ഒഴിവാക്കും.          

 

വായ്പ ലഭ്യമാക്കുതിന് ബാങ്ക് കസോര്‍ഷ്യം/എസ്എല്‍ബിസിയുമായി കൂടിയാലോചനകള്‍ നടത്താന്‍ സാമ്പത്തികവും ആസൂത്രണകാര്യവും വിഭാഗം അഡീഷണല്‍ ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തി.          

 

കുടുംബശ്രീ മുഖേനെയുള്ള വായ്പ ലഭ്യമാക്കല്‍ പദ്ധതി സംബന്ധിച്ച തുടര്‍ ഉത്തരവുകള്‍ / സര്‍ക്കുലറുകള്‍ / നടപടിക്രമങ്ങള്‍ പുറപ്പെടുവിക്കാന്‍ സ.ഉ (എംഎസ്)/326/2018/റെവ. തീയതി 07-09-2018 പ്രകാരം കുടുംബശ്രീ എക്‌സിക്യുട്ടീവ് ഡയറകടറെ അധികാരപ്പെടുത്തിയിട്ടുണ്ട്.          

 

 

 

In the backdrop of rain disaster and floods, the government has decided not to charge any fee for issuing various certificates and records from universities, government offices, establishments of local self-government, boards, corporations, commissions and directorates.          

മഴക്കെടുതിയുടേയും വെള്ളപ്പൊക്കത്തിന്റെയും പശ്ചാത്തലത്തില്‍ ഫീസ് ഈടാക്കാതെ വിവിധ സര്‍ട്ടിഫിക്കറ്റുകളും രേഖകളും ലഭ്യമാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. സര്‍വകലാശാലകള്‍, സര്‍ക്കാര്‍ ഓഫീസുകള്‍, തദ്ദേശസ്വയംഭരണ സംവിധാനം, ബോര്‍ഡുകള്‍, കോര്‍പറേഷനുകള്‍, കമ്മിഷനുകള്‍, ഡയറക്ടറേറ്റുകളില്‍നിന്നുമുള്ള ബന്ധപ്പെട്ട സര്‍ട്ടിഫിക്കറ്റുകളാണ് ഫീസ് ഇല്ലാതെ നല്‍കുത്.          

 

 

 

In order to enhance the rehabilitation works following the floods, the government has given permission to Local Self-Government establishments to make use of their own funds or in the absence of it from plan fund, on a one-time basis for cleaning flood affected houses, premises, wells, toilet and also for repairing electrical equipment, for purchasing accessories and equipment for such repairs and for hiring the services of plumber / electrician.          

വെള്ളപ്പൊക്കം പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്തുതിന്, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് അവരുടെ സ്വന്തം ഫണ്ട് ഉപയോഗിക്കാനോ, അതില്ലെങ്കില്‍ പ്ലാന്‍ ഫണ്ടില്‍ നിന്ന് ഒറ്റത്തവണ അടിസ്ഥാനത്തില്‍ ലഭ്യമാക്കുതിനോ സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുണ്ട്. വെള്ളത്തില്‍ മുങ്ങിയ വീടുകള്‍, പരിസരം, കുളങ്ങള്‍, കക്കൂസ് എിവയുടെ ശുചീകരണത്തിനും വൈദ്യുത ഉപകരണങ്ങളുടെ അറ്റകുറ്റപണിയും അതിനാവശ്യമായ സാധനസാമഗ്രികള്‍ വാങ്ങുതിനും പ്ലംബര്‍/ഇലക്ട്രിഷ്യന്‍ എന്നിവരുടെ സേവനം ലഭ്യമാക്കുതിനും ഈ പണം വിനിയോഗിക്കാം.          

 

 

 

The government has constituted a team comprising scientists and officers from Kerala Agriculture University, Research Centres, departments of Agriculture and Soil Conservation to examine the changes that have happened to soil and environment in various parts of the State; incidents of mass death of earthworms in Wayand and diseases that have affected coconut, pepper, areca nut, nutmeg, cardamom, other spice crops and rubber. The team will have to submit their report within 19 days from the date of order i.e. 14-09-2018.          

വയനാട് മണ്ണിരകള്‍ കൂട്ടത്തോടെ മരണമടഞ്ഞതടക്കം സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളില്‍ മണ്ണിലും പരിസ്ഥിതിയിലും ഉണ്ടായ മാറ്റങ്ങള്‍ പഠിക്കുതിന് കേരള കാര്‍ഷിക സര്‍വകലാശാല, ഗവേഷണ കേന്ദ്രങ്ങള്‍, കൃഷിയും മണ്ണു പരിവേഷണവും വകുപ്പുകള്‍ തുടങ്ങിയവിടങ്ങളിലെ ശാസ്ത്രജ്ഞരും ഉദ്യോഗസ്ഥരും അടങ്ങുന്ന ഒരു സംഘത്തെ സര്‍ക്കാര്‍ നിയോഗിച്ചു. തെങ്ങ്, കുരുമുളക്, അടക്ക, ജാതിക്ക, ഏലം, മറ്റ് സുഗന്ധദ്രവ്യ വിളകള്‍, റബര്‍ എന്നിവയെ ബാധിച്ച രോഗങ്ങളെക്കുറിച്ചും സംഘം പഠിക്കും. ഉത്തരവിറങ്ങിയ 14-09-2018 മുതല്‍ 19 ദിവസത്തിനകം സംഘം റിപ്പോര്‍ട്ട് സമര്‍പ്പിക്കേണ്ടതാണ്.          

 

 

 

Total of 31,812 km of Stat roads and major district roads come under the maintenance responsibility of the Roads and Bridges division of Public Works Department. Heavy rains in June and July 2018 had damaged 8420 km of roads. It has been estimated that a sum of Rs 2728.2 crore is required for the renovation works of roads, repair of culverts, protection walls and drains. The Finance department has sanctioned Rs 1000/- crore in the first phase of works. PWD will prepare the list of work and estimate. Order has been issued to give administrative sanction based on the list of work and estimate.           

തങ്ങളുടെ കീഴില്‍വരുന്ന 31,812 കിലോമീറ്റര്‍ സംസ്ഥന പാതയുടെയും പ്രധാന ജില്ലാ പാതകളുടെയും അറ്റകുറ്റ പ്രവൃത്തികള്‍ നടത്തേണ്ട ഉത്തരവാദിത്തം പൊതുമരാമത്ത് വകുപ്പിലെ റോഡുകളും പാലങ്ങളും വിഭാഗത്തിനാണ്. 2018 ജൂണ്‍, ജൂലൈ മാസങ്ങളിലെ കനത്തമഴയില്‍ 8420 കിലോ മീറ്റര്‍ റോഡാണ് തകര്‍ന്നത്. ഇതിന്റെ പുനര്‍നിര്‍മ്മാണത്തിന് ഏകദേശം 2728.2 കോടിയുടെ ചെലവ് പ്രതീക്ഷിക്കുന്നു. റോഡ്, കലുങ്ക്, സംരക്ഷണഭിത്തി, ഓടകള്‍എന്നിവയുടെ അറ്റകുറ്റപണികള്‍ ഇതില്‍ ഉള്‍പ്പെടുന്നു. ആദ്യഘട്ട പ്രവൃത്തികള്‍ക്കായി ധനകാര്യവകുപ്പ് 1000 കോടിരൂപ അനുവദിച്ചു. പ്രവര്‍ത്തികളുടെ പട്ടികയും ചെലവും പൊതുമരാമത്ത് വകുപ്പ് തയ്യാറാക്കും. ഈ പട്ടികയുടെ അടിസ്ഥാനത്തില്‍ അറ്റകുറ്റപണികള്‍ക്ക് ഭരണാനുമതി നല്‍കാനുള്ള ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്.          

 

 

 

Taking in to consideration the emergency in restoring the bunds that have been destroyed in the rains that occurred in the months of June, July and August 2018, the government has decided to exempt the restoration works of destroyed bunds from e Tender / Tender procedures and the same undertaken and executed through rice procurement committees (padasekhara samithi). It has also been decided to give special sanction to provide valuation through tape measurement instead of level measurement for the volume of sand within 1000 cubic m and used for strengthening and raising of bund. This decision is applicable only to the restoration works of bunds that were destroyed during the heavy rains in the months of June, July and August 2018.           

2018 ജൂണ്‍, ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലുണ്ടായ കനത്ത മഴയില്‍ തകര്‍ന്ന ബണ്ടുകളെ പുനരുജ്ജീവിപ്പിക്കാന്‍ അടിയന്തിര പരിഗണന നല്‍കണമൊവശ്യപ്പെട്ട് ഇ- ടെന്‍ഡര്‍ / ടെന്‍ഡര്‍ നടപടിക്രമങ്ങളില്‍ നിന്നും നശിച്ച ബണ്ടുകളുടെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ സര്‍ക്കാര്‍ ഒഴിവാക്കി. ഇവയുടെ നിര്‍മ്മണം ഏറ്റെടുത്ത് നിര്‍വഹിക്കുതിന് നെല്‍ സംഭരണ സമിതികളെ (പടശേഖര സമിതി) ചുമതലപ്പെടുത്തി. ബണ്ടുകള്‍ ശക്തിപ്പെടുത്താനും ഉയര്‍ത്താനുമായി 1000 ക്യൂബിക് മീറ്ററിലെ മണ്ണിന്റെ അളവ് നിശ്ചയിക്കുന്നതിന് ലെവല്‍ മെഷര്‍മെന്റിന് പകരം ടേപ്പ് മെഷര്‍മെന്റ സംവിധാനം ഉപയോഗിക്കുതിനും അനുമതി നല്‍കി. 2018 ജൂണ്‍, ജൂലൈ, ഓഗസ്റ്റ് മാസങ്ങളില്‍ കനത്ത മഴയില്‍ നശിച്ച ബണ്ടുകളുടെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്ക് മാത്രമേ ഈ തീരുമാനം ബാധകമാകുകയുള്ളൂ.          

 

 

 

The government has asked the department of cooperation to take the following measures and report to the government.           

 

1. Areas where as per the guidelines of Disaster Management Authority have been declared as flood affected, the government has declared moratorium of one year for agriculture loan repayment. In this regard, necessary measures have to be taken coordinating with state/district level banking committee. Also, similar measures should be taken by cooperative banks for agriculture loans released through cooperative societies.           

 

2. New loans should be provided to flood affected people from cooperative banks.           

 

3. Special loan schemes should be implemented for small-scale traders in the flood affected regions.           

 

4. Cooperative department should ensure the appointment of a special officer for coordinating relief operations in districts.           

താഴെപ്പറയു നടപടികള്‍ കൈക്കൊള്ളാനും സര്‍ക്കാരിന് റിപ്പോര്‍ട്ട് ചെയ്യാനും സര്‍ക്കാര്‍ സഹകരണ വകുപ്പ് ആവശ്യപ്പെട്ടു.          

 

1. ദുരന്ത നിവരാണ അതോറിട്ടിയുടെ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ച് പ്രളയബാധിത പ്രദേശങ്ങളായി പ്രഖ്യാപിക്കപ്പെ പ്രദേശങ്ങളില്‍ കാര്‍ഷിക വായ്പകളുടെ തിരിച്ചടവിന് ഒരു വര്‍ഷത്തെ മൊറട്ടോറിയം സര്‍ക്കാര്‍ പ്രഖ്യാപിച്ചു. ഇക്കാര്യത്തില്‍ സംസ്ഥാന / ജില്ലാതല ബാങ്കിംങ് സമിതികളുടെ പ്രവര്‍ത്തനം ഏകോപിപ്പിക്കാന്‍ ആവശ്യമായ നടപടികളെടുത്തു. സഹകരണ സംഘങ്ങളിലൂടെ നല്‍കിയ കാര്‍ഷിക വായ്പകളുടെ കാര്യത്തിലും സമാനമായ നടപടി സ്വീകരിക്കാന്‍ സഹകരണബാങ്കിനും നിര്‍ദ്ദേശം നല്‍കി.          

 

2. പ്രളയബാധിത പ്രദേശങ്ങളിലെ ജനങ്ങള്‍ക്ക് സഹകരണ ബാങ്കുകളിലൂടെ പുതിയ കാര്‍ഷി വായ്പ ലഭ്യമാക്കണം.          

 

3. പ്രളയബാധിത പ്രദേശങ്ങളിലെ ചെറുകിട കച്ചവടക്കാര്‍ക്ക് പ്രത്യേക വായ്പ പദ്ധതി നടപ്പിലാക്കണം.          

 

4. ജില്ലകളിലെ ദുരിതാശ്വാസ സഹായ പ്രവര്‍ത്തനങ്ങളുടെ ഏകോപനത്തിന് പ്രത്യേക ഉദ്യോഗസ്ഥനെ നിയോഗിച്ചുവെന്ന് സഹകരണ വകുപ്പ് ഉറപ്പാക്കണം.          

 

 

 

In view of the flood disaster and taking into account the emergency situation, the government has decided to appoint additional health staff viz. Staff Nurse grade II (200) and Junior Health Inspector grade II (1200) in 200 panchayaths severely affected by flood. This appointment will be temporary and for 30 days.          

പ്രളയദുരന്തത്തെ തുടര്‍ന്നുള്ള അടിയന്തര സാഹചര്യം കണക്കിലെടുത്ത് 200 സ്റ്റാഫ് നഴ്‌സ് ഗേഡ് II, 1200 ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെകടര്‍ ഗ്രേഡ് II എന്നിവരെ 200 ദുരിത ബാധിത പഞ്ചായത്തുകളില്‍ അധികമായി നിയോഗിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. 30 ദിവസത്തേക്ക് താത്കാലികമായിട്ടായിരുന്നു നിയമനം.          

 

 

 

Taking into account the flood devastation in mid-August 2018, the government through Order No 367/2018/Rev has declared moratorium on confiscation procedures pertaining to loans taken for dairy, animal husbandry, agriculture, education and all other loans by farmers in all districts of Kerala from various financial establishments. The moratorium will be in force for a period of one year from the date of order i.e. 12-10-2018.          

2018 ഓഗസ്റ്റ് മധ്യത്തോടെയുണ്ടായ പ്രളയ ദുരന്തങ്ങള്‍ കണക്കിലെടുത്ത്, ഉത്തരവ് നമ്പര്‍ 367/2018/റവ. മുഖേന സര്‍ക്കാര്‍ എല്ലാ ജില്ലകളിലെയും കര്‍ഷകര്‍ വിവിധ ധനകാര്യസ്ഥാപനങ്ങളില്‍നിും ക്ഷീരവികസനം, മൃഗസംരക്ഷണം, കൃഷി, വിദ്യാഭ്യാസം, തുടങ്ങി എല്ലാ ആവശ്യങ്ങള്‍ക്കുമായി എടുത്ത വായ്പകളുടെ മേല്‍ മൊറട്ടോറിയം പ്രഖ്യാപിച്ചു. 12-10-2018 ലെ ഉത്തരവ് തീയതി മുതല്‍ ഒരു വര്‍ഷത്തേക്കാണ് മൊറട്ടേറിയം.          

 

 

 

Following the release of the first installment of Rs 50 lakh out of the total Rs 1.85 crore to the Chief Engineer, Public Works Department, the government has decided to sanction the release of the final installment of Rs 1.35 crore for the immediate restoration of bridges. The amount will be released to district collector, Thiruvananthapuram, who will take urgent action to disburse the amount to the Chief Engineer, Public Works Department.           

പാലങ്ങളുടെ ധ്രുതഗതിയിലുള്ള പുനര്‍നിര്‍മ്മാണത്തിനായി വകയിരുത്തിയ 1.85 കോടി രൂപയില്‍ ആദ്യം 50 ലക്ഷം രൂപയ്ക്ക് പുറമേ ബാക്കിയുള്ള 1.35 കോടി രൂപ അന്തിമ ഗഡുവായി പൊതുമരാമത്ത് വകുപ്പ് ചീഫ് എന്‍ജിനീയര്‍ക്ക് അനുവദിച്ചുനല്‍കി. ഈ തുക പൊതുമരാമത്ത് വകുപ്പ് ചീഫ് എന്‍ജിനീയര്‍ക്ക് വിതരണം ചെയ്യുതിന് തിരുവനന്തപുരം ജില്ലാ കലക്ടര്‍ അടിയന്തര നടപടി സ്വീകരിക്കും.          

 

 

 

Government will issue duplicate certificates and mark-lists of Vocational Higher Secondary Education students that were lost in the 2018 flood disaster. For the purpose, certain mandatory things like fee for duplicate certificate / mark-list and migration certificate and also affidavit from first-class judicial magistrate will not be required at the time of submitting the application for duplicate records. The Director of Vocational Higher Secondary Education has been directed by the government to issue duplicate records based on the affidavit furnished by the student and the recommendation of the school principal concerned.          

2018 ലെ പ്രളയ ദുരന്തത്തില്‍ സര്‍ട്ടിഫിക്കറ്റുകളും മാര്‍ക്ക് ലിസ്റ്റുകളും നഷ്ടപ്പെട്ട വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ത്ഥികള്‍ക്ക് ഡ്യൂപ്ലിക്കേറ്റ് രേഖകള്‍ ലഭ്യമാക്കാന്‍ നടപടി. ഡ്യൂപ്ലിക്കേറ്റ് സര്‍ട്ടിഫിക്കറ്റ്/മാര്‍ക്ക് ലിസ്റ്റ്/മൈഗ്രേഷന്‍ സര്‍ട്ടിഫിക്കറ്റ് എിവയ്ക്ക് നല്‍കേണ്ട ഫീസും ഫസ്റ്റ്ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റില്‍നിന്നും ലഭ്യമാക്കേണ്ട സത്യവാങ്മൂലവും അപേക്ഷയോടൊപ്പം വിദ്യാര്‍ത്ഥികള്‍ നല്‍കേണ്ടതില്ല. വിദ്യാര്‍ത്ഥി സ്വയം തയ്യാറാക്കി നല്‍കുന്ന സത്യവാങ്മൂലത്തിന്റെയും ബന്ധപ്പെട്ട സ്‌കൂള്‍ പ്രിന്‍സിപ്പലിന്റെ ശുപാര്‍ശയുടെയും അടിസ്ഥാനത്തില്‍ ഡ്യൂപ്ലിക്കേറ്റ് രേഖകള്‍ വിതരണം ചെയ്യാന്‍ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി വിദ്യാഭ്യാസ ഡയറക്ടര്‍ക്ക് സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കി.          

 

 

 

The government has approved the reconstruction works of tourist centres in the district of Wayanad, which were damaged in the 2018 flood. A proposal in this regard worth Rs 2.09 crore submitted by the Tourism department has been approved and administrative sanction accorded by the government.          

2018 ലെ പ്രളയത്തില്‍ തകര്‍ന്ന വയനാട്ടിലെ വിനോദസഞ്ചാര കേന്ദ്രങ്ങളുടെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്ക് സര്‍ക്കാര്‍ അനുമതി നല്‍കി. വിനോദസഞ്ചാര വകുപ്പ് മുന്നാേട്ടുവച്ച 2.09 കോടിരൂപയുടെ പദ്ധതിക്ക് സര്‍ക്കാര്‍ അംഗീകാരവും ഭരണാനുമതിയും നല്‍കി.          

 
Back