രൂപരേഖ

ഇന്ത്യൻ ഉപഭൂഖണ്ഡത്തിന്റെ തെക്കുപടിഞ്ഞാറേയറ്റത്തുള്ള സംസ്ഥാനമാണ്  കേരളം. പൗരാണികമായ ചരിത്രവും കലാശാസ് ത്രരംഗങ്ങളിലെ പാരമ്പര്യവും ദീർഘകാലത്തെ വിദേശവ്യാപാരബന്ധവും കേരളത്തിന്  അവകാശപ്പെടാനുണ്ട് . ഇന്ത്യയിലെ ഏറ്റവും ഉയർന്ന സാക്ഷരതാനിരക്കുള്ള സംസ്ഥാനമായ കേരളം വിദ്യാഭ്യാസം, ആരോഗ്യ നിലവാരം, ലിംഗസമത്വം, സാമൂഹികനീതി, ക്രമസമാധാന നില തുടങ്ങിയ സമസ്ത മേഖലകളിലും മുൻപന്തിയിലാണ്. കൂടാതെ രാജ്യത്തെ ഏറ്റവും കുറഞ്ഞ ശിശുമരണനിരക്ക്  കേരളത്തിലാണ് .

പടിഞ്ഞാറ് അറബിക്കടലിനും കിഴക്ക് സഹ്യപർവതത്തിനും ഇടയിലായി സ്ഥിതിചെയ്യുന്ന കേരളത്തിന് 38863 ചതുരശ്ര കിലോമീറ്റർ വിസ് തൃതിയുണ്ട് . ദക്ഷിണേന്ത്യയെന്ന ഭാഷാ-സാംസ് കാരിക മേഖലയിലെ അഞ്ച് സംസ്ഥാനങ്ങളിൽ ഒന്നാണ്  കേരളം. തമിഴ് നാടും കർണ്ണാടകയുമാണ് കേരളത്തിന്റെ അയൽ സംസ്ഥാനങ്ങൾ. പോണ്ടിച്ചേരി (പുതുച്ചേരി) യുടെ ഭാഗമായ മയ്യഴി (മാഹി) കേരളത്തിനുള്ളിൽ സ്ഥിതി ചെയ്യുന്നു. പടിഞ്ഞാറ്  അറബിക്കടലിലുള്ള ലക്ഷദ്വീപുകൾ കേന്ദ്രഭരണപ്രദേശമാണെങ്കിലും ഭാഷാപരമായും സാംസ് കാരികമായും കേരളത്തോട്  അഭേദ്യമായ ബന്ധം പുലർത്തുന്നു.

ഇന്ത്യയുടെ സ്വാതന്ത്ര്യലബ്ധിക്കു മുമ്പ്  വിവിധ രാജാക്കന്മാർക്ക് കീഴിലുള്ള നാട്ടുരാജ്യങ്ങളിലൊന്നായിരുന്നു കേരളം. പിന്നീട് 1949 ജൂലൈ ഒന്നിന്  തിരുവിതാംകൂർ, കൊച്ചി എന്നീ നാട്ടുരാജ്യങ്ങൾ ചേർത്ത് തിരു-കൊച്ചി സംസ്ഥാനം രൂപവത് കരിച്ചു. മദ്രാസ്  സംസ്ഥാനത്തെ (ഇന്നത്തെ തമിഴ് നാട് ) ഒരു ജില്ലയായിരുന്ന മലബാർ പിന്നീട്  തിരു-കൊച്ചിയോടു കൂടി ചേർക്കുകയും ചെയ്തു. 1956 നവംബർ ഒന്നിന്  കേരള സംസ്ഥാനം നിലവിൽ വന്നു.

ഭൂപ്രദേശം

 ഉഷ് ണമേഖലാ കാലാവസ്ഥയും സമൃദ്ധമായ മഴക്കാലങ്ങളും സുന്ദരമായ ഭൂപ്രകൃതിയും ജലസമ്പത്തും വനങ്ങളും നീണ്ട കടൽത്തീരവും നാല് പതിലധികം നദികളും കേരളത്തിന്റെ സവിശേഷ ഭൂപ്രകൃതിയ്ക്ക് കാരണമാണ്. 

ജോഗ്രഫിക്കൽ ലൊക്കേഷൻ  (8° 17’ 30” N and 12° 47’ 40” N,  74° 27’ 47” and 77° 37’ 12” E)

ഭൂപ്രകൃതി അനുസരിച്ചു കേരളത്തെ കിഴക്കു പടിഞ്ഞാറു ദിശയിൽ മൂന്നായി തരം തിരിച്ചിരിക്കുന്നു- മലനാട് , ഇടനാട് , തീരപ്രദേശം. സഹ്യാദ്രിയോടു ചേർന്ന് തെക്കു വടക്കായി നീണ്ടു കിടക്കുന്നതാണ്  മലനാട് . വന്യമൃഗങ്ങൾ നിറഞ്ഞ കാടുകളാണ്  ഈ മേഖലയിലുള്ളത്. ഉഷ് ണമേഖലാ നിത്യഹരിത വനങ്ങളും ചോലവനങ്ങളും ഇവിടെയുണ്ട് . കേരളത്തിലെ പ്രധാന നദികളെല്ലാം ഉദ് ഭവിക്കുന്നതും മലനാട്ടിൽ നിന്നാണ്. പാലക്കാട്  ജില്ലയിലെ സൈലന്റ് വാലി ലോകപ്രശസ്ത ജൈവ വൈവിധ്യ മേഖലകളിൽ ഒന്നാണ്. 2695 മീ. ഉയരമുള്ള ആനമുടിയാണ്  കേരളത്തിലെ ഏറ്റവും ഉയർന്ന കൊടുമുടി. പടിഞ്ഞാറ് ഭാഗത്തായി, പശ്ചിമ ഘട്ടത്തിന് സമാന്തരമായി തെക്കു വടക്കു ദിശയിൽ തീരദേശം സ്ഥിതിചെയ്യുന്നു. മലനാടിനും തീരദേശത്തിനും ഇടയ് ക്കായി ഇടനാട്  സ്ഥിതിചെയ്യുന്നു. കുന്നുകളും സമതലങ്ങളും അടങ്ങിയ ഭൂപ്രകൃതിയാണിവിടെ. പടിഞ്ഞാറ്  അറബിക്കടലിലേക്കും കായലുകളിലേക്കും ഒഴുകുന്ന 41 നദികൾ, കിഴക്കോട്ടൊഴുകുന്ന മറ്റ് മൂന്നു നദികൾ, കായലുകൾ, തോടുകൾ എല്ലാം കേരളത്തെ ജലസമ്പന്നമാക്കുന്നു.

കാലാവസ്ഥ

ഭൂമധ്യരേഖയിൽ നിന്ന്  8 ഡിഗ്രി മാത്രം അകലത്തിൽ സ്ഥിതി ചെയ്യുന്നതിനാൽ പൊതുവെ പ്രസന്നമായ ഉഷ് ണമേഖലാ കാലാവസ്ഥയാണ്  കേരളത്തിൽ അനുഭവപ്പെടുന്നത് . കേരളത്തിൽ മൂന്നു തരത്തിലുള്ള കാലാവസ്ഥയാണ് അനുഭവപ്പെടുന്നത് - ഇടവപ്പാതി അല്ലെങ്കിൽ തെക്ക് - പടിഞ്ഞാറൻ മൺസൂൺ (ജൂൺ - സെപ് തംബർ), തുലാവർഷം അല്ലെങ്കിൽ വടക്ക്-കിഴക്ക് മൺസൂൺ (ഒക്ടോബർ - ഡിസംബർ), വേനൽക്കാലം (മാർച്ച് - മേയ് ) എന്നിവയാണവ. ഡിസംബർ - ഫെബ്രുവരി മാസങ്ങളിൽ അനുഭവപ്പെടുന്ന തണുപ്പുകാലം, ഇന്ത്യയിലെ മറ്റു പ്രദേശങ്ങളെ അപേക്ഷിച്ചു അത്ര പ്രസക്തമല്ല. വേഗം കുറഞ്ഞ കാറ്റുകളും ഉയർന്ന അളവിലുള്ള മഴയുമാണ്  കേരളത്തിന്റെ കാലാവസ്ഥയുടെ സവിശേഷതകൾ.

അവസാനമായി അപ്ഡേറ്റ് ചെയ്തത് : 10-05-2024

ലേഖനം നമ്പർ: 169

sitelisthead