രാജ്യത്തെ തന്നെ ഏറ്റവും മികച്ച തൊഴിലാളി സൗഹൃദ-തൊഴിൽ സൗഹൃദ സംസ്ഥാനമാണ് കേരളം. തൊഴിലാളി താൽപര്യം സംരക്ഷിക്കുന്നതിൽ സർക്കാർ വിട്ടുവീഴ്ചയില്ലാത്ത സമീപനമാണ് സ്വീകരിച്ചു പോരുന്നത്. വിവിധ മേഖലകളിൽ മിനിമം വേതനം നടപ്പാക്കി.തൊഴിൽ തർക്കങ്ങൾ കുറഞ്ഞു. മികച്ച വ്യവസായ അനൂകല അന്തരീക്ഷമാണ് സംസ്ഥാനത്തുളള്ളത്.

സ്ത്രീ സൗഹൃദ തൊഴിലിടങ്ങളൊരുക്കാനും സർക്കാർ പ്രത്യേകം ശ്രദ്ധ ചെലുത്തുന്നു.മികച്ച വേതനം, തൊഴിലിടങ്ങളിൽ ഇരിക്കാനുള്ള അവകാശം, ആധുനിക സമൂഹം ആവശ്യപ്പെടുന്ന മറ്റ് അവകാശങ്ങൾ തുടങ്ങിയവ സർക്കാർ ഉറപ്പു നൽകുന്നു, തൊഴിലാളികൾക്ക് സാമൂഹിക സുരക്ഷിതത്വം ഉറപ്പാക്കാനുള്ള പദ്ധതികളിലും സർക്കാർ പ്രാധാന്യം നൽകുന്നു. 

അവസാനമായി അപ്ഡേറ്റ് ചെയ്തത് :17-02-2025

sitelisthead