തൊഴിൽ നഷ്ടപെട്ട് തിരികെയെത്തിയ പ്രവാസികളെ പുനരധിവസിപ്പിക്കുന്നതിന്റെ ഭാഗമായി അവരവരുടെ മേഖലകളിൽ തൊഴിൽ കണ്ടെത്തുകയെന്ന ഉദ്ദേശത്തോടെ വെർച്വൽ പ്ലാറ്റ്‌ഫോമുമായി തൊഴിൽ വകുപ്പ്. പോർട്ടലിൽ രജിസ്റ്റർ ചെയ്യുന്ന പ്രവാസികളുടെ തൊഴിൽ വൈദഗ്ദ്ധ്യം/തൊഴിൽ പരിചയം കേരളത്തിനകത്തും പുറത്തുമുള്ള സ്വകാര്യ ഉദ്യോഗദായകർക്ക് ഉപയോഗപ്പെടുത്താം. പോർട്ടലിൽ രജിസ്റ്റർ ചെയ്യുന്നതിനുള്ള കുറഞ്ഞ പ്രായ പരിധി 18 വയസ്.

നിലവിൽ വിദേശത്ത് ജോലി ചെയ്യുന്നവർക്കും, കേരളത്തിന് പുറത്ത് ജോലി ചെയ്യുന്നവർക്കും തൊഴിൽ നഷ്ടം സംഭവിച്ച് മടങ്ങി വന്ന മേൽപ്പറഞ്ഞ വിഭാഗങ്ങളിലുള്ളവർക്കും പോർട്ടലിൽ രജിസ്റ്റർ ചെയ്യാം. നിലവിലെ തൊഴിൽ സാഹചര്യം തൊഴിൽ നൈപുണ്യം വിദ്യാഭ്യാസ യോഗ്യത, വിദേശത്തോ നാട്ടിലോ ഉള്ള മേൽ വിലാസം എന്നിവ തെളിയിക്കുന്നതിനുള്ള ഏതെങ്കിലും ആധികാരിക രേഖ പോർട്ടലിൽ അപ്ലോഡ് ചെയ്ത് രജിസ്‌ട്രേഷൻ നടത്താം.

അവസാനമായി അപ്ഡേറ്റ് ചെയ്തത് : 2023-05-26 11:13:30

ലേഖനം നമ്പർ: 1067

sitelisthead