സ്റ്റുഡന്റ് പൊലീസ് കേഡറ്റുള്ള സ്‌കൂളുകളിൽ സാമൂഹ്യ വനവത്കരണ വിഭാഗം, കൃഷി വകുപ്പ്, ജില്ല പോലീസ് സഹകരണ സംഘം എന്നിവയുടെ സഹായത്തോടെ സംസഥാനത്തൊട്ടാകെ 998 സ്കൂളുകളിലായി ഫലവൃക്ഷത്തോട്ടങ്ങൾ നിർമിക്കുന്ന പദ്ധതിയാണ് മധുരവനം. 

അൽഫോൻസ ഇനത്തിൽ പെട്ട മാംഗോ ഗ്രാഫ്റ്റ്സ്, പേരക്ക, നെല്ലി, വുഡ് ആപ്പിൾ, നാരകം, പാഷൻ ഫ്രൂട്ട്, നീർമരുത്, മണിമരുത് എന്നീ ചെടികളും ഫലവൃക്ഷ തൈകളും, ഔഷധ ചെടികളും നട്ടു വളർത്തും. ഓരോ സ്‌കൂളിലും 2 കുട്ടികളെ ഒരു ചെടിയുടെ ഉത്തരവാദിത്തം ഏൽപ്പിക്കും. ഓരോ ചെടിയുടേയും വളർച്ച വിവരം ഓരോ ആഴ്ചയിലും ഡയറിയിൽ രേഖപ്പെടുത്തുകയും ഓരോ ആഴ്ചയിലും സ്കൂളിലെ കമ്മ്യൂണിറ്റി പോലീസ് ഓഫീസർമാരായ അധ്യാപകർ ചെടികൾ നിരീക്ഷിക്കുകയും കുട്ടികൾക്ക് ആവശ്യമായ മാർഗ നിർദ്ദേശങ്ങൾ നൽകുകയും ചെയ്യും. അടുത്ത വർഷം പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ഏറ്റവും നന്നായി പദ്ധതി നടപ്പാക്കിയ സ്കൂളിന് ട്രോഫിയും ഉപഹാരവും നൽകും.

അവസാനമായി അപ്ഡേറ്റ് ചെയ്തത് : 2023-06-06 12:59:00

ലേഖനം നമ്പർ: 1085

sitelisthead