ക്ഷേത്രപരിസരവും കുളങ്ങളും കാവുകളും പരിപാലിച്ച് ഹരിതാഭമാക്കാന്‍ ദേവസ്വംവകുപ്പ്. നക്ഷത്രവനം, കാവ് സംരക്ഷണം, ഔഷധവനം, പുതിയ കാവ് നിര്‍മിക്കല്‍ തുടങ്ങിയവയാണ് 'ദേവാങ്കണം ചാരുഹരിതം' പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. ക്ഷേത്രോപദേശക സമിതിയുടെയും ഭക്തരുടെയും സഹകരണത്തോടെ തിരുവിതാംകൂര്‍, കൊച്ചി, മലബാര്‍, ഗുരുവായൂര്‍, കൂടല്‍മാണിക്യം ദേവസ്വം ബോര്‍ഡുകളിലെ 3080 ക്ഷേത്രത്തിലാണ് പദ്ധതി.


ക്ഷേത്രപരിസരത്ത് നന്ത്യാര്‍വട്ടം, പവിഴമല്ലി, ചെത്തി, തെച്ചി, അരളി, ചെമ്പരത്തി, തുളസി, ചെമ്പകം തുടങ്ങിയ പൂജാപുഷ്പ സസ്യങ്ങളും അരയാല്‍, ഇലഞ്ഞി, ആര്യവേപ്പ്, ദേവദാരു, മാവ്, ചെന്തെങ്ങ് തുടങ്ങിയ വൃക്ഷത്തൈകള്‍ നട്ട് ക്ഷേത്രങ്ങളുടെ ഭാഗമായ തരിശുഭൂമി ഹരിതാഭമാക്കും.നൂറ്റാണ്ടുകള്‍ പഴക്കമുള്ള ജൈവവൈവിധ്യസമ്പന്നമായ കാവുകള്‍ പരിപാലിച്ച് ക്ഷേത്രങ്ങളെ പ്രകൃതി സംരക്ഷണത്തിന്റെ കേന്ദ്രങ്ങളാക്കുന്ന പദ്ധതിക്ക് സ്ഥലത്തെ യുവജന സംഘടനകള്‍, സ്ഥാപനങ്ങള്‍ തുടങ്ങിയവയുടെ സഹകരണവും ഉറപ്പാക്കുന്നുണ്ട്. മാലിന്യ മുക്തം നവകേരളം കാമ്പയിന്റെ ഭാഗമായി മാലിന്യ സംസ്‌കരണ, ഹരിത ചട്ടങ്ങള്‍ പാലിച്ചാണ് പദ്ധതി പ്രവര്‍ത്തനങ്ങള്‍.

അവസാനമായി അപ്ഡേറ്റ് ചെയ്തത് : 2023-06-07 17:01:56

ലേഖനം നമ്പർ: 1084

sitelisthead