നശോന്മുഖമായിക്കൊണ്ടിരിക്കുന്ന കാട്ടുമാവുകളും നാട്ടുമാവുകളും സംരക്ഷിക്കുന്നതിന് വനം വകുപ്പ് ആവിഷ്കരിച്ച പദ്ധതിയാണ് നാട്ടുമാവും തണലും. കാട്ടിലും നാട്ടിലും വളരുന്ന മാവിന്റെ ജനുസുകൾ കണ്ടെത്തി വിത്തു ശേഖരിച്ച് മുളപ്പിച്ച് സ്ഥല ലഭ്യതയുള്ള പാതയോരങ്ങളിൽ നട്ടു വളർത്തുന്നതാണ് പദ്ധതി. 'മാവിൽ നിന്ന് വിളവ്, ആളുകൾക്ക് തണൽ, പക്ഷികൾക്ക് കൂട്' എന്നതാണ് പദ്ധതിയുടെ ആശയം.

റോഡ് വികസനവുമായി ബന്ധപ്പെട്ട് മാവുകൾ വെട്ടിമാറ്റിയ ഇടങ്ങളിൽ തണലേകുന്ന വിധത്തിൽ പകരം തൈകൾ നട്ടുവളർത്തി തദ്ദേശ സ്ഥാപനങ്ങളുടെ സഹായത്തോടെ ട്രീ ഗാർഡുകൾ സ്ഥാപിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. ജനപ്രതിനിധികൾ,തദ്ദേശ സ്വയംഭരണ വകുപ്പ്, ഇതര സർക്കാർ വകുപ്പുകൾ എന്നിവയുടെ സഹകരണം ഉറപ്പാക്കി പദ്ധതി മുന്നോട്ട് കൊണ്ടു പോകും.

ആദ്യ ഘട്ടത്തിൽ വിതരണത്തിനായി പതിനേഴായിരത്തിലധികം തൈകൾ തയാറായി. വിദ്യാഭ്യാസ സ്ഥാപനങ്ങൾ, സർക്കാർ സ്ഥാപനങ്ങൾ തുടങ്ങിയ ഇടങ്ങളിൽ സൗജന്യമായും 3 വർഷം തൈ പരിപാലിക്കുമെന്ന ഉറപ്പിൽ സർക്കാരിതര സംഘടനകൾക്കും തൈകൾ ലഭ്യമാക്കും. അതത് വനം നഴ്‌സറികളിൽ നിന്ന് തൈകൾ കൈപ്പറ്റാം. പദ്ധതിയുടെ പരിപാലനം വനംവകുപ്പ് നിരീക്ഷിക്കും.

അവസാനമായി അപ്ഡേറ്റ് ചെയ്തത് : 2023-06-05 11:16:15

ലേഖനം നമ്പർ: 1081

sitelisthead