പട്ടിക വർഗ വിദ്യാർഥികളെ ഊരുകളിൽ നിന്നും സ്കൂളുകളിൽ എത്തിക്കാൻ വിദ്യാവാഹിനി പദ്ധതിയുമായി പട്ടികവർഗ വകുപ്പ്. ഊരുകളിൽ നിന്ന് ഒന്നര കിലോമീറ്റർ പരിധിയിലുള്ള വിദ്യാലയങ്ങളിലേയ്ക്കാണ് പട്ടിക വിഭാഗത്തിൽപെട്ടവരുടെ വാഹനങ്ങൾ ഉപയോഗിച്ചു വിദ്യാർഥികളെ എത്തിക്കുന്നത്. പട്ടിക വിഭാഗ സൊസൈറ്റികൾ, സംഘങ്ങൾ, സംരംഭങ്ങൾ എന്നിവയുടെ ഭാഗമായതോ, വ്യക്തികളുടെ വാഹനങ്ങളോ പരിഗണിക്കാം. തദ്ദേശ സ്ഥാപനങ്ങളുടെ പങ്കാളിത്തത്തോടെ നടപ്പാക്കിയിരുന്ന ഗോത്രസാരഥി പദ്ധതിയാണ് ഇനിമുതൽ വിദ്യാവാഹിനി പദ്ധതി എന്നറിയപ്പെടുക.

1 മുതൽ 10 വരെ ക്ലാസുകളിലായി ഏതാണ്ട് 80,000 കുട്ടികൾ പട്ടിക വർഗ വിഭാഗത്തിൽ നിന്നു വിദ്യാലയങ്ങളിൽ എത്തുന്നുണ്ട്. മതിയായ യാത്ര സൗകര്യങ്ങളില്ലാത്തതിനാൽ പട്ടികവർഗ കുട്ടികൾക്ക് സ്കൂളിലെത്താൻ സാധിക്കാത്തതും കുട്ടികളുടെ കൊഴിഞ്ഞു പോക്ക് തടയുന്നതിനാണ് വിദ്യാവാഹിനി പദ്ധതി നടപ്പാക്കിയത്.

സ്‌കൂളുകളിൽ രൂ​പ​വ​ത്​​ക​രി​ക്കു​ന്ന മോ​ണി​റ്റ​റി​ങ് ക​മ്മി​റ്റി​ക്കാ​യി​രി​ക്കും പ​ദ്ധ​തി ന​ട​ത്തി​പ്പി​ന്റെ ചു​മ​ത​ല. സ്‌കൂൾ പ്രധാനാധ്യാപക/ൻ ക​ൺ​വീ​ന​റാ​യും പി.​ടി.​എ. പ്ര​സി​ഡ​ന്റ്‌ പ്ര​സി​ഡ​ന്റാ​യും ട്രൈ​ബ​ൽ എ​ക്സ്റ്റ​ൻ​ഷ​ൻ ഓ​ഫി​സ​ർ ജോ​യ​ന്റ് ക​ൺ​വീ​ന​റാ​യും പ​ഞ്ചാ​യ​ത്ത് അം​ഗം, സീ​നി​യ​ർ അ​ധ്യാ​പ​ക​/ൻ, പ​ട്ടി​ക വ​ർ​ഗ പ്ര​മോ​ട്ട​ർ, അ​ധ്യാ​പ​ക​ർ, പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ട്ട വി​ദ്യാ​ർ​ഥി​കളുടെ ര​ക്ഷാ​ക​ർ​ത്താ​വ് എ​ന്നി​വ​ർ അം​ഗ​ങ്ങ​ളു​മാ​യാ​ണ് മോ​ണി​റ്റ​റി​ങ് ക​മ്മി​റ്റി നി​ല​വി​ൽ വ​രു​ക.

പ​ട്ടി​ക വ​ർ​ഗ​ക്കാ​രാ​യ ഡ്രൈ​വ​ർ​മാ​ർ​ക്കും വാ​ഹ​ന ഉ​ട​മ​ക​ൾ​ക്കും​കൂ​ടി ജോ​ലി​യും വ​രു​മാ​ന​വും ഉറപ്പാക്കുന്ന രീതിയിലായിരിക്കും പദ്ധതി നടപ്പാക്കുന്നത്.

അവസാനമായി അപ്ഡേറ്റ് ചെയ്തത് : 2023-06-03 18:11:42

ലേഖനം നമ്പർ: 1080

sitelisthead