ശാസ്ത്രലോകത്തെ കൂടുതൽ കൗതുകങ്ങളും കാഴ്ചകളുമൊരുക്കി ശാസ്ത്രസാങ്കേതിക മ്യൂസിയം (കെഎസ്എസ്ടിഎം). ഇലക്ട്രോണിക്‌സ് ഗാലറി, ഓട്ടോമൊബൈൽ സിമുലേഷൻ ഗാലറി, ഭീമൻ ഭൂഗോള മാതൃക, വെർച്വൽ റിയാലിറ്റി സ്റ്റുഡിയോ, പരിഷ്‌ക്കരിച്ച വെബ്‌സൈറ്റ്, ഓൺലൈൻ ടിക്കറ്റ് ബുക്കിംഗ്  സൗകര്യം തുടങ്ങിയ സംവിധാനങ്ങളാണ് ഒരുക്കിയിട്ടുള്ളത്.

ഇലക്ട്രോണിക്‌സിന്റെ അടിസ്ഥാനതത്ത്വങ്ങൾ മുതൽ ആധുനികയുഗത്തിൽ നിത്യജീവിതത്തിൽ ഇലക്ട്രോണിക്‌സ് വഹിക്കുന്ന പങ്കുവരെ പ്രദർശിപ്പിക്കുന്ന ഇലക്ട്രോണിക്‌സ് ഗാലറി. ഡ്രൈവിംഗ് സിമുലേറ്റർ, സീറ്റ്‌ബെൽറ്റ്/എയർ ബാഗ് സിമുലേറ്റർ, ഓട്ടോമൊബൈൽ സാങ്കേതികവിദ്യയുടെ അടിസ്ഥാനതത്ത്വങ്ങൾ പങ്കുവെക്കുന്ന പ്രദർശിനികൾ, ലോകത്തെ ആദ്യ പേറ്റൻഡഡ് മോട്ടോർ വാഹനത്തിന്റെ നിശ്ചലമാതൃക തുടങ്ങി വാഹനപ്രേമികൾക്ക് ആകർഷണമാകുന്ന വിധത്തിലാണ് ഓട്ടോമൊബൈൽ ഗാലറി. 5 മീറ്റർ വ്യാസമുള്ള, മിനിറ്റിൽ ഒരുതവണ ഭ്രമണം ചെയ്യുന്ന ഭൂഗോളമാതൃക മ്യൂസിയത്തിലൊരുക്കിയിട്ടുണ്ട്. രാജ്യത്തെ മറ്റൊരു ശാസ്ത്രമ്യൂസിയത്തിലും ഇല്ലാത്ത ഈ ഭൂഗോളമാതൃകയിൽ ടൈം സോണുകൾ ക്ലോക്കുകളിലൂടെ അടയാളപ്പെടുത്തിയിട്ടുണ്ട്. 

kstmuseum.com പുതിയ സംവിധാനങ്ങൾ കൂടി ഉൾപ്പെടുത്തി സന്ദർശകർക്ക് ആവശ്യമായ വിവരങ്ങൾ കൃത്യതയിലും വേഗത്തിലും ലഭ്യമാകുന്ന തരത്തിലാണ് പരിഷ്‌കരിച്ചിരിക്കുന്നത്. മ്യൂസിയത്തിലെ വിവിധ സംവിധാനങ്ങൾക്കുവേണ്ടിയുള്ള ടിക്കറ്റുകൾ വെബ്‌സൈറ്റിലൂടെ ബുക്ക് ചെയ്യാം.

അവസാനമായി അപ്ഡേറ്റ് ചെയ്തത് : 2023-05-18 10:43:15

ലേഖനം നമ്പർ: 1049

sitelisthead