സംസ്ഥാനത്തെ പുഴകളും തോടുകളും സംരക്ഷിക്കുന്നതിനായുള്ള ശ്രമങ്ങളുടെ ഭാഗമായി ജലസ്രോതസുകളുടെ അതിര്‍ത്തി നിര്‍ണ്ണയിച്ച് കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കുന്നതിന് റവന്യൂ വകുപ്പിനു കീഴിൽ പ്രത്യേക സർവ്വെ സെൽ രൂപീകരിച്ചു. ഗ്രാമ പഞ്ചായത്തുകളുമായി സഹകരിച്ച് അതിര്‍ത്തി നിര്‍ണ്ണയിക്കുന്നതിനുള്ള പ്രത്യേക സംവിധാനമാണ് സര്‍വ്വേ സെല്‍. പുഴയോരങ്ങളിലും മറ്റുമുള്ള കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ റവന്യൂ വകുപ്പിന് പഞ്ചായത്തിന്റെ സഹായങ്ങള്‍ ലഭ്യമാവും.ജലസ്രോതസുകളുടെ അതിര്‍ത്തി കയ്യേറ്റങ്ങൾ സംബന്ധിച്ച ലാന്റ് റവന്യൂ കമ്മീഷണറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് സർവ്വേ സമിതിക്ക് രൂപം നൽകിയത്.
ഓരോ മാസവും സര്‍വ്വെ സെല്ലിന്റെ യോഗം ചേര്‍ന്ന് ജലസ്രോതസ്സുകളുടെ അതിര്‍ത്തി നിര്‍ണ്ണയിച്ച് കയ്യേറ്റങ്ങളുടെ പട്ടിക തയ്യാറാക്കും. ആ പട്ടികയുടെ അടിസ്ഥാനത്തില്‍ അവ ഒഴിപ്പിക്കുന്നതിന് റവന്യൂ, സര്‍വ്വെ, പൊലീസ്, എന്നീ വകുപ്പുകളുടെ മേല്‍നോട്ടത്തില്‍ സത്വര നടപടികള്‍ സ്വീകരിക്കും.ഓരോ ജില്ലയിലേയും പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടടർ സര്‍വ്വെ സെല്ലിന്റെ വൈസ് ചെയര്‍മാനായിരിക്കും. ഡെപ്യൂട്ടി കലക്ടര്‍ (എല്‍ആര്‍) കണ്‍വീനറും, ജില്ലാ പഞ്ചായത്ത് സെക്രട്ടറി, ജില്ലാ സര്‍വ്വെ സൂപ്രണ്ട്, ജില്ലാ പൊലീസ് മേധാവി, ജില്ലാ ഫയര്‍ഫോഴ്സ് മേധാവി, ഇറിഗേഷന്‍ എക്സിക്യുട്ടീവ് എഞ്ചീനിയര്‍, ജില്ലാ ജിയോളജിസ്റ്റ് എന്നിവർ സമിതിയിലെ എക്സിക്യുട്ടീവ് അംഗങ്ങളുമാണ്.
അവസാനമായി അപ്ഡേറ്റ് ചെയ്തത് : 2023-02-02 18:47:00
ലേഖനം നമ്പർ: 933