ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്നും ഈ വർഷം പഠനം പൂർത്തിയാക്കുന്ന ബിരുദ, ബിരുദാനന്തരബിരുദ വിദ്യാർഥികളിൽ 10,000 പേർക്ക് വിജ്ഞാനാധിഷ്ഠിത വ്യവസായങ്ങളിൽ തീവ്രയജ്ഞ മാതൃകയിൽ തൊഴിൽ നൽകി, വ്യവസായ പങ്കാളികളുടെ സഹായത്തോടെ മികച്ച തൊഴിൽ മാതൃകയ്ക്ക് രൂപം നൽകുകയെന്ന ലക്ഷ്യത്തോടെ നടപ്പാക്കുന്ന പദ്ധതിയാണ് കേരള സ്‌കിൽസ് എക്‌സ്പ്രസ്. നോളജ് ഇക്കോണമി മിഷന്റെ കണക്ട് കരിയർ ടു കാമ്പസ് കാമ്പയിനിന്റെ ഭാഗമായി ഐടി കമ്പനികളുടെ കൂട്ടായ്മയായ GTECH ന്റെയും, CAFIT, WIT, NASSCOM, CII എന്നിവയുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്.

5 വർഷം കൊണ്ട് 20 ലക്ഷം തൊഴിൽ നൽകുക എന്ന ലക്ഷ്യവുമായി നോളജ് ഇക്കോണമി മിഷന്റെ പ്രവർത്തനങ്ങൾ കമ്പനികളെ അറിയിക്കുകയും അവരുടെ വരാനിരിക്കുന്ന തൊഴിലവസരങ്ങളും ഇന്റേൺഷിപ്പ് അവസരങ്ങളും ഡിജിറ്റൽ വർക്ക്‌ഫോഴ്‌സ് മാനേജ്‌മെന്റ് സിസ്റ്റത്തിലേക്ക് (DWMS) ഏകോപിപ്പിക്കുന്നതിന് വേണ്ടിയുള്ള പ്രവർത്തനങ്ങൾ ആരംഭിക്കുകയെന്ന ലക്ഷ്യത്തോടെ 130-ൽപരം കമ്പനികളെ GTECH ന്റെ നേതൃത്വത്തിൽ പങ്കെടുപ്പിച്ച ഐ.ടി. കമ്പനികളുടെ ഇൻഡസ്ട്രി മീറ്റ് പദ്ധതിയുടെ ഭാഗമായി സംഘടിപ്പിച്ചു.

ആർട്സ് ആൻഡ് സയൻസ് കോളേജ്, പോളിടെക്നിക് കോളേജ്, എഞ്ചിനിയറിംഗ് കോളേജ് എന്നിവിടങ്ങളിൽ നിന്ന് പഠിച്ചിറങ്ങുന്നവർക്കാണ് വിജ്ഞാനാധിഷ്ഠിത വ്യവസായങ്ങളിൽ തൊഴിൽ ലഭ്യമാകുന്നത്.

അവസാനമായി അപ്ഡേറ്റ് ചെയ്തത് : 2023-01-25 12:50:43

ലേഖനം നമ്പർ: 920

sitelisthead