ഒരു കുടുംബത്തിൽ ഒരു ബാങ്ക് അക്കൗണ്ട് എന്ന ലക്‌ഷ്യം 2014-ൽ സ്വന്തമാക്കി രാജ്യത്തിന് മാതൃകയായ കേരളം സമ്പൂർണ ഡിജിറ്റൽ ബാങ്കിംഗ് സംസ്ഥാനമായി മാറി. 2021 ആഗസ്റ്റിൽ തൃശൂർ ജില്ലയാണ് സമ്പൂർണ ഡിജിറ്റൽ ബാങ്കിംഗ് നേട്ടം ആദ്യം കൈവരിച്ചത്. 2022 ഫെബ്രുവരി 24ന് കോട്ടയം ജില്ലയും നേട്ടം കൈവരിച്ചു. ക്രെഡിറ്റ്/ ഡെബിറ്റ് കാർഡുകൾ, യുപിഐ, ഇന്റർനെറ്റ്/ മൊബൈൽ ബാങ്കിംഗ്, ക്യൂ.ആർ. കോഡ്, ആധാർ അധിഷ്ഠിത പണമിടപാട് സേവനം തുടങ്ങി ഏതെങ്കിലും ഡിജിറ്റൽ അധിഷ്ഠിത സംവിധാനം വഴി ബാങ്കിംഗ് സേവനം കൈമാറാനും സ്വീകരിക്കാനും കഴിയുമെന്നതാണ് ഡിജിറ്റൽ ബാങ്കിംഗിന്റെ പ്രത്യകത. 

സേവിങ്ങ്‌സ്, കറന്റ് അക്കൗണ്ടുകളിൽ ഒന്നെങ്കിലും ഡിജിറ്റൈസ് ചെയ്ത ആദ്യ സംസ്ഥാനമാണ് കേരളം. 3.6 കോടിയിലേറെ സേവിങ്സ് അക്കൗണ്ടുകൾ ഇതിനകം ഡിജിറ്റൽ സംവിധാനത്തിലേക്കു മാറ്റി. 7.18 ലക്ഷം കറന്റ് അക്കൗണ്ടുകളും ഡിജിറ്റൽ രൂപത്തിലാണ്. റിസർവ്ബാങ്കും സംസ്ഥാനതല ലീഡ് ബാങ്ക് സമിതിയും സംയുക്തമായാണ് ഈ നേട്ടത്തിലേക്കുള്ള പ്രവർത്തനങ്ങൾ നടത്തിയത്. കറൻസി ഉപയോഗം കുറച്ച് വേഗത്തിലും സുരക്ഷിതമായും പണം കൈമാറാൻ ഡിജിറ്റൽ ബാങ്കിംഗ് ഇടയാക്കും.

അവസാനമായി അപ്ഡേറ്റ് ചെയ്തത് : 2023-01-23 16:57:01

ലേഖനം നമ്പർ: 919

sitelisthead