സംസ്ഥാനത്തിന്റെ ആസൂത്രണ പ്രക്രിയയുടെ പുരോഗതി നിരീക്ഷിക്കാനുള്ള ഓൺലൈൻ സംവിധാനമായ പ്ലാൻ സ്‌പേസ് 2.0 നവീകരിച്ച പ്ലാറ്റ്‌ഫോം   പ്രവർത്തനസജ്ജമായി. സംസ്ഥാനത്തെ വിവിധ വകുപ്പുകൾ  നടപ്പാക്കുന്ന പദ്ധതികളുടെ പുരോഗതി നിരീക്ഷിക്കുന്നതിനും വിലയിരുത്തുന്നതിനും സഹായിക്കുന്ന വെബ് അധിഷ്ഠിത ഇന്റഗ്രേറ്റഡ് ഇൻഫർമേഷൻ  സിസ്റ്റമാണ് പ്ലാൻ സ്‌പേസ് (http://www.planspace.kerala.gov.in). പദ്ധതി നടത്തിപ്പിന്റെ സാമ്പത്തികവും ഭൗതികവുമായ പുരോഗതി പ്ലാൻസ്പേസിലൂടെ ട്രാക്കുചെയ്യുകയും ഭരണത്തിന്റെ വിവിധ തലങ്ങളിൽ നിരീക്ഷണത്തിനുള്ള റിപ്പോർട്ടുകൾ സൃഷ്ടിക്കുകയും ചെയ്യുന്നു. കൂടാതെ, ഓരോ വകുപ്പും നടപ്പാക്കുന്ന പദ്ധതികളെക്കുറിച്ചുള്ള പുതുക്കിയ വിവരങ്ങളും പൊതുജനങ്ങൾക്ക് ഇത് നൽകുന്നു. അതുവഴി പദ്ധതി നടത്തിപ്പിലും നിരീക്ഷണത്തിലും സുതാര്യതയും ജനാധിപത്യവൽക്കരണവും ഉറപ്പാക്കുന്നു.

മന്ത്രിമാർ, വിദഗ്ദ്ധർ, ഉദ്യോഗസ്ഥർ എന്നിവരുടെ നിർദ്ദേശങ്ങൾ ഉൾക്കൊള്ളിച്ചാണ് പ്ലാൻ സ്‌പേസ് പരിഷ്‌ക്കരിച്ചത്. ഇതിലൂടെ പദ്ധതികളുടെ ഓരോ സ്‌കീമിന്റെയും അനുബന്ധ ഘടകങ്ങളുടെയും പുരോഗതി റിപ്പോർട്ടുകൾ എല്ലാ തലങ്ങളിലും തത്സമയം ലഭ്യമാകും. ഐക്യരാഷ്ട്രസഭയുടെ സുസ്ഥിര വികസന ലക്ഷ്യങ്ങൾ നേടാനുള്ള പദ്ധതികളുടെ അവലോകനത്തിനും ഇത് സഹായിക്കും. നിയമസഭാ മണ്ഡലാടിസ്ഥാനത്തിലുള്ള പദ്ധതികളുടെ വിലയിരുത്തലിനും ഉതകും. മുഖ്യമന്ത്രി, മന്ത്രിമാർ, ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ എന്നിവർക്ക് പദ്ധതി നടത്തിപ്പിന്റെ വിവരങ്ങൾ തൽസമയം ലഭിക്കും. ഭൗതിക പുരോഗതി നിരീക്ഷിക്കാൻ ഒരു വെബ് ജി.ഐ.എസ് അധിഷ്ഠിത ഡാഷ്‌ബോർഡ് ഉൾപ്പെടുത്തിയിട്ടുണ്ട്. പദ്ധതി നടപ്പാക്കലിന്റെ ഓരോ ഘട്ടത്തിലെയും പ്രശ്നങ്ങൾ റിപ്പോർട്ട് ചെയ്യാനും പരിഹാരം തേടാനുമുള്ള സൗകര്യവുമുണ്ട്. സ്‌കീമുകളുടെയും അവയുടെ ഘടകങ്ങളുടെയും ഗുണഭോക്താക്കളെ കണ്ടെത്താനും ഡാഷ്‌ബോർഡ് സഹായിക്കും. തദ്ദേശ സ്വയംഭരണതലം വരെയുള്ള ആറായിരത്തിലധികം ഉദ്യോഗസ്ഥർക്ക് പ്ലാൻ സ്‌പേസ് പുതിയ പതിപ്പിൽ പരിശീലനം നൽകിയിട്ടുണ്ട്.

അവസാനമായി അപ്ഡേറ്റ് ചെയ്തത് : 2023-01-12 18:33:27

ലേഖനം നമ്പർ: 903

sitelisthead