Joomla TemplatesWeb HostingWeb Hosting



ജനസമ്പര്‍ക്ക പരിപാടി രണ്ടാം ഘട്ടത്തിന് തുടക്കമായി

janasamparka5

 

jana12 jana15

 

പരാതികള്‍ക്ക് ഏറ്റവും വേഗം പരിഹാരം ഉണ്ടാക്കുക, സര്‍ക്കാരും ജനങ്ങളും തമ്മിലുള്ള അകല്‍ച്ച ഇല്ലാതാക്കുക, ചട്ടങ്ങളില്‍ മാറ്റംവരുത്തി ഭരണപരിഷ്ക്കാരം നടപ്പാക്കുക എന്നീ മൂന്നു ലക്ഷ്യങ്ങളോടുകൂടിയാണ് പൊതുജനസമ്പര്‍ക്ക പരിപാടി നടത്തുന്നതെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. ജനസമ്പര്‍ക്കപരിപാടിക്ക് തിരുവനന്തപുരത്ത് തുടക്കംകുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. 


2011ല്‍ ജനസമ്പര്‍ക്കപരിപാടി നടത്തിയതി‌ന്റെ അനുഭവത്തില്‍ 44 ഉത്തരവുകള്‍ പുറപ്പെടുവിച്ചിരുന്നു. ഇത്തവണയും ജനങ്ങളുടെ പ്രശ്നങ്ങള്‍ മനസ്സിലാക്കി വേണ്ട മാറ്റങ്ങള്‍ സര്‍ക്കാര്‍ തലത്തില്‍ ഉണ്ടാകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. 

കേന്ദ്ര മാനവ-വിഭവശേഷി സഹമന്ത്രി ഡോ. ശശി തരൂര്‍, മന്ത്രിമാരായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, കെ.സി. ജോസഫ്, കെ. ബാബു, വി.എസ്. ശിവകുമാര്‍, ചീഫ് സെക്രട്ടറി ഇ.കെ. ഭരത് ഭൂഷണ്‍, എം.എല്‍.എ.മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ചികിത്സാ ധനസഹായത്തിന് അപേക്ഷിച്ചവരെയാണ് മുഖ്യമന്ത്രി ആദ്യം നേരില്‍ കണ്ടത്.

 

കൂടുതല്‍ വാര്‍ത്തകള്‍ക്ക് :